Advertisement

കൊല്ലം മോഷണ പരമ്പര കേസിലെ പ്രധാന പ്രതി ഡൽഹിയിൽ പിടിയിൽ

October 5, 2019
Google News 0 minutes Read

കൊല്ലം മാഷണ പരമ്പരക്കേസിലെ പ്രധാന പ്രതി ഡൽഹിയിൽ പിടിയിൽ. ഡൽഹി സ്വദേശി സത്യദേവാണ് കേരള പൊലീസിന്റെ
പിടിയിലായത്. ഏഴ് കോണിലെ പൊലീസ് സംഘമാണ് മോഷണ പരമ്പര നടന്ന് ഒരാഴ്ചക്കുള്ളിൽ പ്രധാന പ്രതിയെ പിടികൂടിയത്.

ഉത്തരാഖണ്ഡ് രജിസ്‌ട്രേഷനുള്ള സ്‌കോർപിയോ വാഹനത്തിലാണ് സത്യദേവ് ഡൽഹിയിൽ നിന്ന് മോഷ്ടാക്കളെ കൊല്ലത്ത് എത്തിച്ചത്. കൊല്ലം ബീച്ച് റോഡിൽ നിന്ന് പ്രതികൾ ഹെൽമറ്റ് വാങ്ങി. തുടർന്ന് മോഷ്ടിച്ച ബൈക്കിലെത്തിയാണ് വീട്ടമ്മമാരുടെ മാല മോഷ്ടിച്ചത്. മോഷണ ശേഷം ബൈക്ക് വഴിയരികിൽ ഉപക്ഷിച്ച് കടന്നു കളഞ്ഞു. ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നടന്ന കവർച്ചാ പരമ്പരകളുടെ മുഖ്യ സൂത്രധാരനാണ് സത്യദേവ്. 2 കൊലപാതകം, 15 കൊലപാതക ശ്രമം, 50 കവർച്ച അടക്കം 110 കേസുകളിൽ ഇയാൾ പ്രതിയാണ്.

കേരളത്തിലെ സ്ത്രീകൾ സ്വർണം അധികമായി ഉപയോഗിക്കുന്നതറിഞ്ഞാണ് കവർച്ചാ സംഘം ഡൽഹിയിൽ നിന്ന് എത്തിയത്. കേരളത്തിലേക്കുള്ള യാത്രക്കിടെ ആന്ധ്രപ്രദേശിലും മോഷണം നടത്തി. സത്യദേവിന്റെ ഡൽഹി സീമാപൂരിലെ വീട്ടിൽ പരിശോധന നടത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. സത്യദേവിനെ കേരളത്തിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here