രാജ്യത്തെ ബാങ്കുകൾ സുരക്ഷിതമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്

രാജ്യത്തെ ബാങ്കിങ് സംവിധാനം സുരക്ഷിതവും ദൃഢവുമാണെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ഒരു സഹകരണ ബാങ്കിന് എതിരെയുള്ള നടപടിയുടെ അടിസ്ഥാനത്തിൽ എല്ലാ ബാങ്കുകളും അപായത്തിലാണെന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ധനനയ സമിതിയുടെ തീരുമാനങ്ങൾ പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.
രാജ്യത്തെ മറ്റു ബാങ്കുകളെപ്പോലെ സഹകരണ ബാങ്കുകളും ദൃഢമാണ്. എന്നാൽ, സഹകരണ ബാങ്കുകളുടെ നടപടിക്രമങ്ങൾ പുനപരിശോധിക്കുമെന്നും ഇക്കാര്യം സർക്കാരുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം,ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് ലഭിക്കുന്ന ഇൻഷുറൻസ് പരിധി ഉയർത്താൻ സമ്മർദമുണ്ടെങ്കിലും അതേപ്പറ്റി ഇപ്പോൾ തീരുമാനം എടുത്തിട്ടില്ലെന്ന് ഡെപ്യൂട്ടി ഗവർണർ എൻഎസ് വിശ്വനാഥൻ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here