ബിസിസിഐ തെരഞ്ഞെടുപ്പ്; പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഗാംഗുലിയും അസ്‌ഹറും

ബിസിസിഐ തലപ്പത്തെത്താനുള്ള മത്സരത്തിൽ വമ്പൻ പേരുകൾ. വിവിധ അസോസിയേഷനുകള്‍ ഭാരവാഹി സ്ഥാനങ്ങളിലേയ്ക്ക് സമർപ്പിച്ചിരിക്കുന്ന 38 പേരുകളിൽ മുൻ ദേശീയ താരങ്ങളടക്കം വമ്പന്മാരാണുള്ളത്. മത്സരരംഗത്തുള്ളവരുടെ അന്തിമ പട്ടിക ഈ മാസം 16നു പുറത്തിറക്കും. ഈ മാസം 23നാണ് തെരഞ്ഞെടുപ്പ്.
മുന്‍ ഇന്ത്യന്‍ നായകന്‍മാരായ സൗരവ് ഗാംഗുലി, മുഹമ്മദ് അസ്ഹറുദ്ദിന്‍ എന്നിവരാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ ഏറെ ശ്രദ്ധേയമായ പേരുകൾ. ഇവർക്കു പുറമേ കേന്ദ ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന്‍ ജെയ്ക് ഷാ, മുന്‍ ബിസിസിഐ പ്രഡിഡന്റ് അനുരാഗ് ഠാക്കൂറിന്റെ സഹോദരന്‍ അരുണ്‍ സിംഗ് ധുമാല്‍ എംന്നിവരും ബിസിസിഐ പ്രസിഡൻ്റ് സ്ഥാനം പിടിക്കാനുള്ള പ്രമുഖരുടെ പട്ടികയിൽ പെടുന്നു.
മുന്‍ ഇന്ത്യന്‍ താരം ബ്രിജേഷ് പട്ടേല്‍, ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് രജത് ശര്‍മ്മ, മുന്‍ ഐപിഎൽ ചെയർമാൻ രാജീവ് ശുക്ല തുടങ്ങിയവരും മത്സരരംഗത്തുണ്ടാവുമെന്നാണ് റിപ്പോർട്ട്.
ബിസിസിഐ ഭരണസമിതിയിലെ ആറും ഐപിഎല്‍ ഭരണസമിതിയിലെ രണ്ടും സ്ഥാനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പാണ് 23ന് നടക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here