Advertisement

ഷമിക്ക് അഞ്ചു വിക്കറ്റ്; ഇന്ത്യക്ക് കൂറ്റൻ ജയം

October 6, 2019
Google News 1 minute Read

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ ജയം. 203 റൺസിൻ്റെ ജയമാണ് ഇന്ത്യ വിശാഖപട്ടണത്ത് കുറിച്ചത്. 395 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക 191 റൺസിന് ഓൾഔട്ടായി. അഞ്ച് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും നാല് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും ചേർന്നാണ് പ്രോട്ടീസിനെ കെട്ടുകെട്ടിച്ചത്. 56 റൺസെടുത്ത ഡെയിൻ പീട്ടാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ. സേനുരൻ മുത്തുസാമി 49 റൺസെടുത്ത് പുറത്താവാതെ നിന്നു.

മുത്തുസാമിയും പീട്ടും ചേർന്ന ഒൻപതാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യൻ ജയം വൈകിപ്പിച്ചത്. 91 റൺസ് നീണ്ട ഈ കൂട്ടുകെട്ട് പീട്ടിനെ ക്ലീൻ ബൗൾഡാക്കി ഷമി പൊളിച്ചു. പിന്നാലെ 30 റൺസ് നീണ്ട മുത്തുസാമി-റബാഡ അവസാന വിക്കറ്റ് കൂട്ടുകെട്ടും ഷമി തന്നെയാണ് തകർത്തത്. റബാഡയെ സാഹയുടെ കൈകളിലെത്തിച്ച ഷമി അഞ്ച് വിക്കറ്റ് നേട്ടവും കുറിച്ചു.

കഴിഞ്ഞ മത്സരത്തിലെ ഹീറോ ഡീൻ എൽഗറിനെ (2) ഇന്നലെ അവസാന സെഷനിൽ രവീന്ദ്ര ജഡേജ വിക്കറ്റിനു മുന്നിൽ കുരുക്കി. ഇന്ന് രാവിലത്തെ സെഷനിൽ ഡി ബ്രുയിനെ (10) അശ്വിൻ വീഴ്ത്തിയപ്പോൾ തെംബ ബാവുമ (0)യെയും ഫാഫ് ഡുപ്ലെസിസിനെയും (13) ക്വിൻ്റൺ ഡികോക്കിനെയും (0) ഷമി മടക്കി അയച്ചു. അഞ്ച് വിക്കറ്റിന് 60 റൺസ് എന്ന നിലയിലാണ് ചായക്ക് പിരിഞ്ഞത്.

തുടർന്നായിരുന്നു ജഡേജയുടെ മാജിക്ക് ഓവർ. 27ആമത്തെ ഓവറിലെ ആദ്യ പന്തിൽ ഒരു വശത്ത് പിടിച്ചു നിന്ന ഓപ്പണർ ഐഡൻ മാർക്രത്തെ (39) സ്വന്തം ബൗളിംഗിൽ ഉജ്ജ്വലമായി ജഡേജ പിടികൂടി. നാലാം പന്തിൽ വെർണോൺ ഫിലാണ്ടറെ (0)യും തൊട്ടടുത്ത പന്തിൽ കേശവ് മഹാരാജിനെ(0) യും വിക്കറ്റിനു മുന്നിൽ കുരുക്കിയ ജഡേജ ദക്ഷിണാഫ്രിക്കയെ വലിയ അപകടത്തിലേക്ക് തള്ളി വിട്ടു. തുടർന്നാണ് പീട്ട്-മുത്തുസാമി കൂട്ടുകെട്ടുണ്ടായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here