കൂടത്തായി കൊലപാതകം: ജോളിയുടെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യും; ടോം തോമസിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി

കൂടത്തായി കൊലപാതകക്കേസിൽ കൂടുതൽ ചോദ്യം ചെയ്യലുകൾ. ജോളിയുടെ മൂന്ന് സുഹൃത്തുക്കളെയാണ് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. പയ്യോളി ക്രൈം ബ്രാഞ്ച് ഓഫീസിലാണ് സുഹൃത്തുക്കളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. വരും മണിക്കൂറുകളിൽ അവരെ ചോദ്യം ചെയ്യും. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ നിരീക്ഷണത്തിലാണ്.
കൊല്ലപ്പെട്ട ടോം തോമസിൻ്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ടോം തോമസിൻ്റെ പൊന്നമറ്റത്തെ വീട്ടിൽ കോടഞ്ചേരി പൊലീസാണ് പരിശോധന നടത്തിയത്. കൊലപാതകത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിൻ്റെ വിശദീകരണം. ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ പൊലീസിനു ചില നിർണ്ണായക മൊഴികൾ ലഭിച്ചിട്ടുണ്ട്. മറ്റ് അഞ്ചു പേരെ കൊല്ലാനായി സയനൈഡ് എത്തിച്ചു നൽകിയത് മറ്റൊരാളാണ്. അതുകൊണ്ട് തന്നെ കേസിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്നും ഇനിയും അറസ്റ്റ് നടക്കാനുണ്ടെന്നും പൊലീസ് പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here