Advertisement

ജമ്മു കശ്മീരിൽ ഭീകര സാന്നിധ്യം; ഗങ്ബാൽ വനമേഖലയിൽ കമാൻഡോകളെ വിന്യസിച്ചു

October 6, 2019
0 minutes Read

ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിൽ ഭീകര സാന്നിധ്യം. ഗങ്ബാൽ വനമേഖലയിൽ കമാൻഡോകളെ ഉപയോഗിച്ച് സൈനിക നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ.

ഗങ്ബാൽ മേഖലയിലെ സൈനിക വിഭാഗമാണ് പ്രദേശത്തെ ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. പ്രദേശത്തെ റോഡുകൾ ഗതാഗതയോഗ്യമല്ലാത്തതിനാൽ എയർ ഡ്രോപ്പ് ചെയ്ത് സൈനികരെ ഇവിടേക്ക് എത്തിച്ചത്. ഭീകരവിരുദ്ധ നടപടികൾക്ക് പ്രത്യേകം പരിശീലനം ലഭിച്ചിട്ടുള്ള സൈനികരെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുളളത്.

കാശ്മീരിലെ ബന്ദിപോര ജില്ലയിലെ ഗുരേസ് പ്രദേശത്തെ നിയന്ത്രണരേഖ കടന്ന് ഇന്ത്യയിലെത്തിയ ഭീകരർ, ത്രാൽ ടൗണിലേക്ക് നീങ്ങാൻ ശ്രമിക്കുകയാണെന്നാണ് സൈന്യത്തിന്റെ നിഗമനം. സെപ്തംബർ 17 ന് നിയന്ത്രണ രേഖ കടന്നെത്തിയ ഭീകരരെ സൈന്യം ഏറ്റുമുട്ടലിലൂടെ വധിച്ചിരുന്നു. ആർട്ടിക്കിൾ 370 റദ്ദ് ചെയ്തതിനു പിന്നാലെ ഉണ്ടായ ഏറ്റവും വലിയ ഏറ്റുമുട്ടലാണിതെന്നാണ് വിവരം. ദക്ഷിണ കശ്മീരിലെയും ശ്രീനഗറിലെയും പർവതങ്ങളുമായും ഇവ ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശത്ത് പർവതാരോഹണത്തിനും ക്യാംപിങിനുമായി നിരവധി പേർ എത്താറുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top