ആറാം തിരുകൽപനയ്ക്കായി ഷൈൻ ടോം ചാക്കോയും നിത്യാ മേനോനും ഒന്നിക്കുന്നു

ഷൈൻ ടോം ചാക്കോയും നിത്യ മേനോനും ഒന്നിക്കുന്ന പുതിയ ചിത്രം ‘ആറാം തിരുകൽപന’ അണിയറയിൽ ഒരുങ്ങുന്നു. അന്തർദേശീയ സിനിമയായ ഹൂ എന്ന ചിത്രം ഒരുക്കി ഏറെ ശ്രദ്ധേയനായ സംവിധായകൻ അജയ് ദേവലോകയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.
ഒട്ടേറെ വിദേശ ചിത്രങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ച വ്യക്തിയാണ് അജയ് ദേവലോക.
‘ഇസബെല്ല’ എന്നായിരുന്നു ചിത്രത്തിന് ആദ്യം നൽകിയിരുന്ന പേര്. മാസ് കൾട്ട് ക്ലാസ് മൂവിയായിട്ടാണ് ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്രയിലും രാജസ്ഥാനിലുമാകും ഈ സിനിമയുടെ ചിത്രീകരണം. മഞ്ഞു കാലത്തിനാണ് ആദ്യചിത്രം ഹൂവിൽ പ്രാധാന്യം നൽകിയിരുന്നത് എങ്കിൽ പുതിയ ചിത്രമൊരുക്കുന്നത് വരണ്ട കാലാവസ്ഥയെ പ്രമേയമാക്കിയാണ്.
Read Also : ആത്മഹത്യ ചെയ്യാനൊരുങ്ങി. ഒടുവിൽ അഭിനയം അവസാനിപ്പിച്ചു: നടൻ സാമുവൽ റോബിൻസൺ
നിരവധി അന്യഭാഷാ, വിദേശ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന അജയ് ദേവലോക സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു ഹൂ. കോറിഡോർ 6 ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ‘ആറാം തിരുകൽപന’ എന്ന ടൈറ്റിലിന് താഴെയായി എക്‌സോഡസ് 20.13 എന്ന് എഴുതിയിട്ടുണ്ട്. ബൈബിളിൽ കൊലപാതകം ചെയ്യരുത് എന്ന് പറയുന്ന ഭാഗമാണ് ഇത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here