പൂതന പരാമർശം: ജി സുധാകരനെതിരെ തെളിവ് ഹാജരാക്കാൻ ഷാനിമോൾക്കായില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്

പൂതന പരാമർശത്തിൽ ആലപ്പുഴ കളക്ടർ മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസർക്ക് അന്വേഷണ റിപ്പോർട്ട് കൈമാറി. മന്ത്രി ജി സുധാകരന് എതിരായ പരാതിയിൽ ഷാനിമോൾ ഉസ്മാന് മതിയായ തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരി ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കേണ്ടത് പൊലീസാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
റിപ്പോർട്ട് പരിശോധിച്ച് മുഖ്യ തെഞ്ഞെടുപ്പ് ഓഫീസർ അടുത്ത ദിവസം തുടർനടപടി തീരുമാനിക്കും. അതിനിടെ പൂതന പരാമർശത്തിൽ തനിക്കെതിരെ അപകീർത്തികരമായ വാർത്ത നൽകിയെന്ന് ആരോപിച്ച് കോൺഗ്രസ് മുഖപത്രത്തിനെതിരെ മന്ത്രി ജി സുധാകരൻ മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി.
പെരുമാറ്റചട്ട ലംഘനത്തിനും സത്യപ്രതിജ്ഞാ ലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും നടപടി വേണമെന്നാവശ്യപ്പെട്ട് ശനിയാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചത്. തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വിഷയത്തിൽ റിപ്പോർട്ട് തേടുകയായിരുന്നു.
Read also: അരൂരിൽ ‘പൂതന’ വിവാദം കൊഴുക്കുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here