ഗോകുലം ഗോപാലൻ പ്രധാന വേഷത്തിലെത്തിയ ‘നേതാജി’ ഇന്ത്യൻ പനോരമയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു

ഇരുള ഭാഷയിലെ ആദ്യ സിനിമയായ ‘നേതാജി’ ഇന്ത്യൻ പനോരമയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. വിജീഷ് മണി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ സുഭാഷ് ചന്ദ്രബോസിനെ അവതരിപ്പിച്ചിരിക്കുന്നത് ചലച്ചിത്രനിർമാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലനാണ്.

അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന്റെ പ്രമുഖ ഭാഷയായ ഇരുളയിലിറങ്ങുന്ന ആദ്യ സിനിമയായ ‘നേതാജി’ നേരത്തെ ഗിന്നസ് ബുക്കിൽ ഇടം നേടിയിരുന്നു. ഗോത്രഭാഷയിൽ നിർമിക്കപ്പെട്ട ആദ്യ സിനിമ എന്ന പേരിലാണ് ഗിന്നസ് ബുക്കിൽ ഇടം പിടിച്ചത്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവിതത്തിലെ കാണാപ്പുറങ്ങൾ പ്രമേയമായി വരുന്ന സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവിസ്മരണമാക്കിയത് ചലച്ചിത്രനിർമാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലനാണ്.

ഇന്ത്യൻ പനോരമയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ചലച്ചിത്ര പ്രേമികൾക്കിടയിൽ കൂടുതൽ ചർച്ചയാവുകയാണ് ചിത്രം. ജോണി കുരുവിള നിർമിച്ച് വിജീഷ് മണി കഥ എഴുതി സംവിധാനം ചെയ്ത നേതാജിക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചത് എംജെ രാധാകൃഷ്ണനാണ്. യു പ്രസന്നകുമാർ തിരക്കഥയൊരുക്കിയ ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത് ജുബൈർ മുഹമ്മദ് ആണ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More