‘ഷാജുവുമായുള്ള വിവാഹത്തിന് ജോളി തിടുക്കം കാട്ടി’; ഇളയ മകന്റെ വെളിപ്പെടുത്തൽ

കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി, ഷാജുവുമായുള്ള വിവാഹത്തിന് തിടുക്കം കൂട്ടിയതായി ഇളയ മകൻ ജോഷ്വായുടെ വെളിപ്പെടുത്തൽ. ഷാജുവിന്റെ ആദ്യ ഭാര്യ സിലി മരിച്ച് അധികം വൈകാതെ തന്നെ ജോളി ഇക്കാര്യം മകനോട് പറഞ്ഞു. റോയിയുടെ സഹോദരി റെഞ്ചിയോടാണ് കുട്ടി ഇക്കാര്യം പറഞ്ഞത്.
2016 ജനുവരി പതിനൊന്നിനാണ് സിലി മരിക്കുന്നത്. ജൂൺ മാസമാണ് വിവാഹക്കാര്യം ജോളി മകനോട് സംസാരിക്കുന്നത്. ഷാജുവുമായുള്ള ജോളിയുടെ വിവാഹത്തിന് ജോഷ്വാ ആദ്യം സമ്മതിച്ചില്ല. മക്കൾ പഠിച്ച് തങ്ങളുടെ വഴിക്ക് പോയാൽ അമ്മ ഒറ്റക്കാകുമെന്ന് ബന്ധുക്കൾ ഉൾപ്പെടെ വിളിച്ച് പറഞ്ഞപ്പോഴാണ് ജോഷ്വാ വിവാഹത്തിന് സമ്മതിച്ചത്. റെഞ്ചിയാണ് ഇക്കാര്യം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
Read also: ‘അച്ഛന്റെ മരണത്തിന് പിന്നിൽ ജോളി’; ഗുരുതര ആരോപണവുമായി കോഴിക്കോട് സ്വദേശി രോഹിത്
അതേസമയം, കൂടത്തായി കൂട്ടക്കൊലക്കേസിൽ കുറ്റസമ്മതം നടത്തിയിട്ടില്ലെന്ന് ഷാജു പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണ്. തന്നെ കുരുക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നു. റോയിയുടെ ബന്ധുക്കൾ തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിൽ അത് കുരുക്കാനുള്ള ശ്രമമായാണ് കരുതുന്നത്. ജോളിയുടെ കൂടെ ഒരു പ്രതി കൂടി വേണം എന്ന നിലയിലായിരിക്കും ആരോപണങ്ങൾ ഉന്നയിക്കുന്നത്. കേസുകളിൽ കൂടുതൽ അന്വേഷണം നടക്കാനുണ്ടെന്നും ഷാജു പറഞ്ഞിരുന്നു.
Read also: ഗർഭനിരോധന ഗുളികയിൽ സയനൈഡ് ചേർത്ത് കൊന്നത് 32 യുവതികളെ; ‘സയനൈഡ് മോഹൻ’ എന്ന സീരിയൽ കില്ലർ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here