Advertisement

നവരാത്രി ആഘോഷത്തിന്റെ നിറവിൽ കൊല്ലൂർ മൂകാംബിക; നാളെ രഥോത്സവം

October 7, 2019
0 minutes Read

നവരാത്രി ആഘോഷത്തിന്റെ നിറവിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രം. ആയിരക്കണക്കിന്ന് ഭക്തരാണ് ക്ഷേത്രത്തിൽ ദർശനത്തിനായി എത്തുന്നത്. നവരാത്രി ആഘോഷത്തോടനുബന്ധിച്ചുള്ള രഥോത്സവം നാളെ നടക്കും.

വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ആയിരക്കണക്കിന് വിശ്വാസികളാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനത്തിനായി എത്തുന്നത്. നവരാത്രി ദിനങ്ങളിൽ ക്ഷേത്രത്തിൽ പ്രത്യേക പൂജകളാണ്. മഹാനവമി ദിനമായ നാളെ ഉച്ചയ്ക്കാണ് രഥോത്സവം. പുഷ്പാലങ്കൃതമായ രഥത്തിൽ ദേവി എഴുന്നള്ളും എന്നാണ് സങ്കൽപ്പം.

വിജയദശമി ദിനമായ ചൊവ്വാഴ്ച മുകാംബിക ക്ഷേത്ര സന്നിധിയിൽ വെച്ച് നിരവധി കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും. ഇരുപത്തി അയ്യയിരത്തോളം കുട്ടികൾ ഇത്തവണ വിദ്യാരംഭത്തിനെത്തുമെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ കണക്കുകൂട്ടൽ. മൂകാംബികാ ക്ഷേത്ര സന്നിധിയിൽ വെച്ച് അരങ്ങേറ്റം നടത്താനെത്തുന്ന കലാകാരന്മാരും നിരവധിയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top