സർക്കാർ പരിപാടിക്കിടെ വേദിയിൽവച്ച് വിവാഹാഭ്യർത്ഥന; ബിഗ് ബോസ് താരത്തിനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് മന്ത്രി

സർക്കാർ പരിപാടിക്കിടെ വേദിയിൽവച്ച് വിവാഹാഭ്യർത്ഥന നടത്തിയ ബിഗ് ബോസ് താരത്തിനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് മന്ത്രി. കന്നഡ റാപ്പർ ചന്ദൻ ഷെട്ടിക്കെതിരെയാണ് നടപടി.
ഒക്ടോബർ നാലിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മൈസൂരുവിലെ മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്ന യുവ ദസറ പരിപാടിക്കിടെയാണ് ചന്ദൻ വേദിയിൽ വിവാഹാഭ്യർത്ഥന നത്തിയത്. റിയാലിറ്റി ഷോയായ ബിഗ് ബോസ് കന്നഡ സീസൺ 9ലെ മത്സരാർത്ഥിയായിരുന്നു ചന്ദൻ. അതേ ഷോയിലെ മത്സരാർത്ഥിയായിരുന്നു നിവേദികയും. ഷോയ്ക്കിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്.
സർക്കാരിന്റെ യുവ ദസറ പരിപാടിയിൽ കാലപ്രകടനങ്ങൾക്കായാണ് ഇവരെ ക്ഷണിച്ചത്. എന്നാൽ പ്രകടനത്തിന് ശേഷം സദസ്സിനെ ഞെട്ടിച്ചുകൊണ്ട് മുട്ടുകുത്തി ചന്ദൻ വിവാഹാഭ്യർത്ഥന നടത്തുകയായിരുന്നു. നിവേദിതയും തിരിച്ച് സമ്മതം അറിയിച്ചു.
എന്നാൽ സർക്കാർ പരിപാടിയെ സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചതിനെതിരെ പരാതിയുമായി മന്ത്രി വി സോമണ്ണ രംഗത്തെത്തി. യുവ ദസറ കമ്മിറ്റിക്ക് ഇതേക്കുറിച്ച് അറിവ് ഉണ്ടായിരുന്നില്ലെന്നും സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തതിന് നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കണമെന്നും സോമണ്ണ മാധ്യമങ്ങളോട് പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here