ആദ്യ റഫാല്‍ യുദ്ധ വിമാനം ഇന്ത്യയ്ക്ക് കൈമാറി

ഇന്ത്യന്‍ വ്യോമസേനയ്ക്കായി ഫ്രാന്‍സില്‍ നിന്ന് വാങ്ങുന്ന 36 റഫാല്‍ യുദ്ധ വിമാനങ്ങളില്‍ ആദ്യത്തേത് ഇന്ത്യയ്ക്ക് കൈമാറി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഫ്രാന്‍സിലെ മെറിഗ്നാക്കിലുള്ള ദസോള്‍ട്ട് ഏവിയേഷനിലെത്തിയാണ് യുദ്ധവിമാനം ഏറ്റുവാങ്ങിയത്.
റഫാല്‍ വിമാനം ഇന്ത്യയുടെ വ്യോമാധിപത്യം വര്‍ധിപ്പിക്കുമെന്ന് ചടങ്ങിൽ വെച്ച് അദ്ദേഹം പറഞ്ഞു. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന് ഈ സന്ദര്‍ശനം കാരണമാകുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെ സന്ദര്‍ശിച്ചശേഷം അദ്ദേഹം കൂട്ടിച്ചേർത്തു.
ദസറയുടെ ഭാഗമായുള്ള ആയുധപൂജയും പ്രതിരോധമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നു.
2016 സെപ്റ്റംബറിലാണ് 36 റഫാല്‍ ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാര്‍ ഫ്രാന്‍സുമായി ഇന്ത്യ ഒപ്പിട്ടത്. 59,000 കോടി രൂപയുടേതാണ് പദ്ധതി. റഫാല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് 2020 മേയ് ഓടുകൂടി ഇന്ത്യയിലെത്തും. 2022 സെപ്റ്റംബറോടെ 36 യുദ്ധവിമാനങ്ങളും ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിസൈലുകളും ആണവ പോര്‍മുനകളും വഹിക്കാനാകുന്ന പോര്‍വിമാനമാണ് റഫാല്‍.
Ready for take off in the newly inducted Rafale pic.twitter.com/iNcsx3KUdO
— Rajnath Singh (@rajnathsingh) October 8, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here