സ്മാർട്ട് ഫോണുകൾക്ക് 50 ശതമാനം വിലക്കുറവ്; വമ്പൻ ഓഫറുകളുമായി സാംസങ്ങ് ആനിവേഴ്സറി സെയിൽ

സ്പെഷ്യൽ ആനിവേഴ്സറി സെയിലിന്റെ ഭാഗമായി വമ്പൻ ഓഫറുകളുമായി ടെക് ഭീമൻ സാംസങ്ങ്്. ടെലിവിഷനും ഓഡിയോ ഡിവൈസുകൾക്കുമടക്കം വൻ വിലക്കുറവാണ് കമ്പനി നൽകുന്നത്. സാംസങ്ങ് ഇന്ത്യയുടെ വെബ്സൈറ്റിലാണ് സ്പെഷ്യൽ ആനിവേഴ്സറി സെയിലിന്റെ ഭാഗമായുള്ള വിലക്കുറവ് ലഭിക്കുക. ഈ മാസം 13 നാണ് ഓഫറുകൾ അവസാനിക്കുന്നത്.
സ്മാർട്ട്ഫോണുകൾക്ക് 50 ശതമാനവും സ്മാർട്ട് വാച്ചുകൾക്ക് 20 ശതമാനവും ടിവിക്ക് 49 ശതമാനവും വിലക്കുറവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.കമ്പനി നൽകുന്ന വിലക്കുറവുകൾക്കു പുറമേ എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ, ആക്സിസ് ബാങ്ക് കാർഡുകൾ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുന്നവർക്ക് 10 ശതമാനം കാഷ് ബാക്കും ലഭിക്കും. ആമസോൺ പേ വഴി പണമട്ക്കുന്നവർക്ക് 1500 രൂപയോളം കാഷ്ബാക്ക് ലഭിക്കും.
ആനിവേഴ്സറി സെയിലിന്റെ ഭാഗമായി 62,000 രൂപയുടെ ഗാലക്സി എസ്9 (64 ജിബി) 29,999 രൂപയ്ക്ക് ലഭിക്കും. 42,999 രൂപയ്ക്ക് സാംസങ്ങ്് ഗാലക്സി നോട്ട് 9 ഉം ലഭിക്കും. ഇഎംഐ സൗകര്യവും കമ്പനി നൽകുന്നുണ്ട്.
1,33,900 രൂപയുടെ 55 ഇഞ്ച് 4കെ യുഎച്ച്ഡി ടിവി 84,990 രൂപയ്ക്ക് ലഭിക്കും. ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ 6000 രൂപയോളം കാഷ് ബാക്കും ലഭിക്കും. അതോടൊപ്പം ഒരു വർഷത്തെ ഇൻഷ്വറൻസും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സാംസങ്ങ്് വാച്ചുകൾക്കും വൻ വിലക്കുറവാണ് കമ്പനിയുടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here