Advertisement

പൂതനാ പരാമർശം; ജി സുധാകരനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് യുഡിഎഫ്

October 8, 2019
0 minutes Read

പൂതനാ പരാമർശത്തിൽ മന്ത്രി ജി സുധാകരനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് യുഡിഎഫ്. സ്വതന്ത്ര നിരീക്ഷകരെ കൊണ്ട് അന്വേഷണം നടത്തണമെന്നാണ് ആവശ്യം.

പൂതനാ പരാമർശത്തിൽ മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയ ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോർട്ടിനെ യുഡിഎഫ് തള്ളി. മന്ത്രിക്കെതിരായ പരാതിയിൽ സ്വതന്ത്ര നിരീക്ഷകരെ കൊണ്ട് അന്വേഷിക്കണമെന്ന ആവശ്യവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് യുഡിഎഫ് നേതാക്കളുടെ തീരുമാനം.

അതിനിടെ, ബിജെപി വോട്ടുകൾ സ്വാധീനിക്കാൻ കണ്ണൂരിൽ നിന്നുള്ള സിപിഐഎം നേതാക്കൾ വീടുകൾ കയറി ഇറങ്ങുന്നുവെന്ന പുതിയ ആരോപണവും യുഡിഎഫ് ഉന്നയിക്കുന്നു. എന്നാൽ ആരോപണങ്ങളെ എൽഡിഎഫ്. പൂർണമായും തള്ളി. അതേസമയം, അനാവശ്യ വിവാദങ്ങളുമായി ജനകീയ വിഷയങ്ങളിൽ നിന്ന് ഉരുമുന്നണികളും ശ്രദ്ധതിരിക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top