ലോക ബാഡ്മിന്റൺ ചാമ്പ്യൻ പി വി സിന്ധുവിന് ഇന്ന് കേരളത്തിന്റെ ആദരം

ലോക ബാഡ്മിന്റൺ ചാമ്പ്യൻ പി വി സിന്ധുവിന് ഇന്ന് കേരളത്തിന്റെ ആദരം. ഉച്ചതിരിഞ്ഞ് 3.30ന് തിരുവനന്തപുരം ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ 10 ലക്ഷം രൂപയുടെ ചെക്കും ഉപഹാരവും സമ്മാനിക്കും. സെൻട്രൽ സ്റ്റേഡിയത്തിൽ നിന്നും ഘോഷയാത്രയായി താരത്തെ വേദിയിലെത്തിക്കും. രാവിലെ 11 മണിക്ക് കേരള ഒളിംപിക് അസോസിയേഷന്റെ ആസ്ഥാന മന്ദിരവും പി വി സിന്ധു സന്ദർശിക്കും.
ഇന്നലെ രാത്രി എട്ടരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സിന്ധുവിനെ അസോസിയേഷൻ ഭാരവാഹികളും കായികതാരങ്ങളും ചേർന്ന് സ്വീകരിച്ചു. രാവിലെ ശ്രീപത്മനാഭസ്വാമി ക്ഷേത്ര ദർശനത്തിന് ശേഷമാണ് കേരള ഒളിമ്പിക്‌സ് അസോസിയേഷന്റെ ആസ്ഥാന മന്ദിരം സിന്ധു സന്ദർശിക്കുന്നത്. തുടർന്ന് കേരള സർക്കാറിന്റെ ആദരം ഏറ്റുവാങ്ങും. ലോക ചാമ്പ്യനായതിന് ശേഷം ഇതാദ്യമായാണ് സിന്ധു കേരളത്തിലെത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here