Advertisement

യുവതിക്ക് നേരെ ലൈംഗികാതിക്രമം; കാഞ്ഞങ്ങാട് സബ് രജിസ്ട്രാർ അറസ്റ്റിൽ

October 9, 2019
Google News 0 minutes Read

സ്വകാര്യ ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ കാഞ്ഞങ്ങാട് സബ് രജിസ്ട്രാർ അറസ്റ്റിൽ. കൊല്ലം കൊച്ചുവിള സ്വദേശി ജോയിയാണ് കാടാമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരത്തുനിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം നടന്നത്. തന്റെ പുറകിലെ സീറ്റിൽ ഇരിക്കുകയായിരുന്ന ജോയി ദേഹത്ത് പിടിച്ചതായാണ് പരാതിക്കാരിയായ യുവതി മൊഴി നൽകിയിരിക്കുന്നത്. ഇയാൾ മദ്യപിച്ചിരുന്നുവെന്നും യുവതിയുടെ മൊഴിയിലുണ്ട്. എടപ്പാളിലെത്തിയപ്പോഴാണ് യുവതി പരാതി നൽകിയത്. തുടർന്ന് ബസ് പിന്തുടർന്ന പൊലീസ് കാടാമ്പുഴയിൽ വെച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടുപേരുടെ ആൾജാമ്യത്തിൽ വിട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here