ജോളിക്കായി ഹാജരാകുന്നത് അഡ്വ.ആളൂർ

ജോളിക്ക് വേണ്ടി ഹാജരാകുന്നത് ആളൂർ അസോസിയേറ്റ്‌സ്. ജോളി വക്കാലത്ത് ഒപ്പിട്ട് നൽകി. ജോളി വക്കാലത്ത് ഒപ്പിട്ട്് നൽകിയത് അടുത്ത ബന്ധുക്കൾ പറഞ്ഞിട്ടാണ്.അഡ്വ.ബിഎ ആളൂരിന്റെ സഹഅഭിഭാഷകർ ആണ് വക്കാലത്ത് ഒപ്പിട്ട് വാങ്ങിയിരിക്കുന്നത്.
ആളൂരിന്റെ ജൂനിയർ അഭിഭാഷകൻ മാധ്യമങ്ങളോട് സംസാരിച്ചു.മാനസികപരമായ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് ജോളി അറിയിച്ചിട്ടുണ്ട്.ജോളിയുമായി ജയിൽ വെച്ച് പത്ത് മിനിട്ടോളം സംസാരിച്ചിട്ടുണ്ടായിരുന്നു എന്നും ഇന്ന് വൈകിട്ട് ആളൂർ മാധ്യമങ്ങളെ കാണുകയും ചെയ്യുമെന്നും ജൂനിയർ അഭിഭാഷകൻ പറഞ്ഞു. കട്ടപ്പനയിലുള്ള ജോളിയുടെ കുടുംബവും അടുത്ത ബന്ധുവുമാണ് തങ്ങളെ കേസ് ഏൽപ്പിച്ചത്. അത് ആരെന്ന് വെളിപ്പെടുത്താൻ കഴിയില്ല.
189/11 എന്ന ഒരു കേസ് മാത്രമേ നിലവിൽ കോടഞ്ചേരി പൊലിസ് സ്റ്റേഷനിലൊള്ളൂ എന്നും മാധ്യമ ശ്രദ്ധകിട്ടുന്ന കേസുകൾ മാത്രമല്ല എടുക്കാറുള്ളതെന്നും ജൂനിയർ അഭിഭാഷകൻ പറഞ്ഞു.
ഇന്ന് രാവിലെയാണ് മൂന്ന് പ്രതികളെയും കോടതിയിൽ എത്തിച്ചത്. വൻ ജനക്കൂട്ടമാണ് കോടതി പരിസരത്ത് ഒത്തുകൂടിയത്. ജോളിയെ ഒന്നാം നമ്പർ ഗേറ്റിലൂടെയും, പ്രജുകുമാറിനെ രണ്ടാം നമ്പർ ഗേറ്റിലൂടെയുമാണ് കോടതിയിലേക്ക് കയറ്റിയത്.
വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാതെയാണ് ഇവരെ കോടതിയിൽ കൊണ്ടുവന്നത്. പ്രതികളെ കൊണ്ടുവന്ന പൊലീസ് വാഹനത്തിന് ചുറ്റും ജനം തടിച്ചുകൂടുകയും പ്രതികളെ കൂട്ടി വിളിക്കുകയും ചെയ്തു.ജോളിക്ക് സയനൈഡ് കൈമാറിയത് പ്രജുകുമാർ ആണ്. മാത്യു തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്നും പെരുച്ചാഴിയെ കൊല്ലാനാണ് എന്ന് പറഞ്ഞാണ് സയനൈഡ് വാങ്ങിയതെന്നുമാണ് പ്രജുകുമാറിന്റെ മൊഴി.
കസ്റ്റഡിയിൽ പോകാൻ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് കോടതി പ്രതികളോട് ചോദിച്ചു. ഇല്ലെന്ന് മാത്യു പറഞ്ഞു. ബുദ്ധിമുട്ടില്ലെന്ന രീതിയിൽ ജോളിയും പ്രജുവും തലയാട്ടി. റോയ് വധക്കേസിൽ ജോളി അടക്കമുള്ള മൂന്ന് പ്രതികളെയും പൊലിസ് കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡി ഈ മാസം 16ാം തിയതി വരെയാണ്. 11 ദിവസമാണ് പൊലിസ് ആവശ്യപ്പെട്ടതെങ്കിലും അനുവദിച്ചത് ആറ് ദിവസമാണ്. താമരശേരി മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here