ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ്: ഇന്ത്യക്ക് ബാറ്റിംഗ്; വിഹാരിക്കു പകരം ഉമേഷ് യാദവ് ടീമിൽ

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോലി ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഹനുമ വിഹാരിക്ക് പകരം ഉമേഷ് യാദവ് ടീമിലെത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ നിരയിൽ ഡെയിൻ പീട്ടിനു പകരം ആൻറിച്ച് നോർജേയും കളിക്കും.
ഇത്തവണ പൂനെയിൽ ബാറ്റിംഗ് പിച്ചാണ് ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. അതുകൊണ്ട് തന്നെ എക്സ്ട്രാ പേസറെ ഉൾപ്പെടുത്താനുള്ള ഇരു ടെമുകളുടെയും തീരുമാനം എങ്ങനെ ഫലപ്രദമാകുമെന്നത് കണ്ടറിയേണ്ടി വരും. ആദ്യ മത്സരം വിജയിച്ചതു കൊണ്ട് തന്നെ ഇതും കൂടി വിജയിച്ച് പരമ്പര പിടിക്കാനാവും ഇന്ത്യ ലക്ഷ്യമിടുന്നത്. അതേ സമയം, ഈ ടെസ്റ്റ് ജയിച്ച് പരമ്പരയിലേക്ക് തിരികെ വരാനാവും ഡുപ്ലെസിയുടെയും സംഘത്തിൻ്റെയും ശ്രമം.
നിലവിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 14 റൺസെടുത്തിട്ടുണ്ട്. 8 റൺസെടുത്ത രോഹിതും റൺസെടുത്ത 5 റൺസെടുത്ത അഗർവാളുമാണ് ക്രീസിൽ.
മോശം പിച്ചെന്ന പേരില്‍ നേരത്തെ ഏറെ ചീത്തപ്പേര് കേള്‍പ്പിച്ചിട്ടുണ്ട് പൂനെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം. സ്പിന്നര്‍മാര്‍ക്ക് അനുകൂലമായിരുന്നു പിച്ച്. 2017 ല്‍ ഇവിടെ നടന്ന ഇന്ത്യ – ഓസ്‌ട്രേലിയ ടെസ്റ്റ് മൂന്ന് ദിവസത്തിനുള്ളില്‍ അവസാനിച്ചിരുന്നു. 31 വിക്കറ്റുകളാണ് ഇരു ടീമിലെയും സ്പിന്നര്‍മാര്‍ ചേർന്ന് നേടിയത്.
2017 ല്‍ ഇന്ത്യയും – ന്യൂസിലന്‍ഡും തമ്മിലുള്ള ഏകദിന മത്സരത്തിന് മുമ്പായി പിച്ച് ഫിക്‌സിംഗ് നടത്തിയെന്ന ആരോപണത്തിന്റെ പേരില്‍ ഇവിടത്തെ ഗ്രൗണ്ട്‌സ്മാനെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ആറ് മാസത്തേക്ക് പുറത്താക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here