Advertisement

കൂടത്തായി കൊലപാതകം; പ്രതികളെ പൊന്നാമറ്റത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു

October 11, 2019
Google News 1 minute Read

കൂടത്തായി കൊലപാതക കേസ് പ്രതികളെ പൊന്നാമറ്റത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു. കേസിലെ പ്രതികളായ ജോളി, കൂട്ടുപ്രതികളായ പ്രജികുമാർ, മാത്യു എന്നിവരെയാണ് തെളിവെടുപ്പിനായി വീട്ടിലെത്തിച്ചിരിക്കുന്നത്.

തെളിവെടുപ്പിനെ തുടർന്ന് പൊന്നാമറ്റത്തെ വീടിന് ചുറ്റും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ശേഷിച്ച സയനൈഡ് കണ്ടെത്താനാണ് ശ്രമം. ജോളിയുടെ അറസ്‌റ്റോടെ പൊന്നമാറ്റത്തെ വീട് പൊലീസ് സീൽ ചെയ്തിരുന്നു. സീൽ പൊളിച്ച് നിലവിൽ തെളിവെടുപ്പ് പുരോഗമിക്കുകയാണ്.

Read Also : കൂടത്തായി കൊലപാതകം; സിലിയുടെ കൊലപാതകത്തിൽ ഒരാളെ കൂടി പ്രതി ചേർത്തു

അതേസമയം, പ്രതികളെ പൊന്നാമറ്റത്തെത്തിച്ചപ്പോൾ നാട്ടുകാർ കൂകി വിളിച്ചു. നേരത്തെ പ്രതികളെ കോടതിയിൽ എത്തിച്ചപ്പോഴും നാട്ടുകാർ കൂകി വിളിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here