Advertisement

മാലിന്യം കത്തിക്കുന്നതിനിടെ സ്‌ഫോടനം: പരുക്കേറ്റയാൾ മരിച്ചു

October 11, 2019
0 minutes Read

മാലിന്യം കത്തിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തിൽ പരുക്കേറ്റയാൾ മരിച്ചു. മലപ്പുറം ജില്ലയിലെ കൊളത്തൂരാണ് സംഭവം. അമ്പലപ്പടി കടന്നമ്പറ്റ രാമദാസാണ് (62) തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ മരിച്ചത്.

ഈ മാസം ഒന്നിനായിരുന്നു സംഭവം. അമ്പലപ്പടിയിലെ നരസിംഹ മൂർത്തി ക്ഷേത്ര പരിസരത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് രാമദാസിന് പരുക്കേറ്റത്. അയ്യപ്പൻവിളക്കിന്റെ ഭാഗമായി കൊണ്ടുവന്ന വെടിമരുന്ന് പഴയ സാധനങ്ങളിൽപെട്ടതാണ് പൊട്ടിത്തെറിക്ക് കാരണം. വയറിനും കൈക്കും പൊള്ളലേറ്റ രാമദാസ് തൃശൂർ ജൂബിലി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top