Advertisement

തമിഴ്നാട്ടിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം; മൂന്ന് തൊഴിലാളികൾ മരിച്ചു

1 day ago
1 minute Read
fire

തമിഴ്നാട് വിരുദുനഗറിലെ സ്വകാര്യ പടക്ക നിർമാണശാലയിൽ സ്ഫോടനം. ഒരു സ്ത്രീ അടക്കം മൂന്ന് തൊഴിലാളികൾ അപകടത്തിൽ മരിച്ചു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് അപകടത്തിൽ മരിച്ചത്. അഞ്ച് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ വിരുദുനഗറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെയായിരുന്നു വിരുദുനഗർ ജില്ലയിലെ കരിയപ്പെട്ടിയിൽ അപകടം ഉണ്ടാകുന്നത്. ഏതാണ് 30 ത്തോളം മുറികളിലായാണ് ഇവിടെ പടക്കം നിർമിച്ചുകൊണ്ടിരുന്നത്. രാവിലെ തൊഴിലാളികൾ ജോലിക്കായി എത്തിയപ്പോഴായിരുന്നു താഴത്തെ നിലയിലെ മുറിയിൽ പൊട്ടിത്തെറി ഉണ്ടാകുന്നത്. ഈ മുറി പൂർണമായും അപകടത്തിൽ തകർന്നു. സ്ഥലത്ത് കളക്ടറടക്കമുള്ളവർ എത്തിയിട്ടുണ്ട്. രജിസ്‌ട്രേഷൻ ഉള്ള പടക്ക നിർമാണ സ്ഥാപനമാണിത്. സംഭവത്തിൽ കരിയപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Story Highlights : Explosion at firecracker factory at Virudhunagar, Tamil Nadu


ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top