മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡ് ഏറ്റവും കുറവുള്ള രാജ്യങ്ങളില്‍ ഇന്ത്യയും

ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചുവരുന്നതിനിടെ മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡിന്റെ കാര്യത്തില്‍ ഇന്ത്യ പിന്നിലേക്ക് പോവുകയാണ്. അത്ര സ്പീഡിലല്ല ഇന്ത്യയിലെ മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡ് പരിശോധനയില്‍ 131 -ാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ഊക്ക്‌ല സ്പീഡ് ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡക്‌സാണ് കണക്കുകള്‍ പുറത്തുവിട്ടത്.
ഓഗസ്റ്റില്‍ ലോകത്താകമാനമുള്ള മൊബൈല്‍ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡ് സ്പീഡ് 28.02 എംബിപിഎസും (മെഗാബൈറ്റ് പെര്‍ സെക്കന്‍ഡ്) അപ്ലോഡ് സ്പീഡ് 10.87 എംബിപിഎസ് ആയും ഉയര്‍ന്നിരുന്നു. ഇന്ത്യയില്‍ 2018 ഓഗസ്റ്റിനെ അപേക്ഷിച്ച് 10.65 എംബിപിഎസ് ആയി ഡൗണ്‍ലോഡ് സ്പീഡ് ഈ വര്‍ഷം ഉയര്‍ന്നു. 2018 ല്‍ ഇത് 9.15 എംബിപിഎസ് ആയിരുന്നു. ഇന്ത്യയിലെ അപ്ലോഡ് സ്പീഡ് 4.23 എംബിപിഎസ് ആണ്.
അതേസമയം അമേരിക്കയ്ക്ക് പോലും ആദ്യ പത്ത് സ്ഥാനങ്ങളില്‍ എത്താനായിട്ടില്ല. അമേരിക്കയിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡ് 36.23 എംബിപിഎസ്. ആണ്. നിലവില്‍ 35 -ാം സ്ഥാനത്താണ് അമേരിക്ക.
റിപ്പോര്‍ട്ട് പ്രകാരം ഇന്റര്‍നെറ്റ് സ്പീഡിന്റെ കാര്യത്തില്‍ ആദ്യ 15 ലുള്ള രാജ്യങ്ങള്‍ ഇവയാണ്.
ദക്ഷിണകൊറിയ
ദക്ഷിണ കൊറിയയിലെ ആവറേജ് ഡൗണ്‍ലോഡ് സ്പീഡ് 111.00 എംബിപിഎസും, അപ്ലോഡ് സ്പീഡ് 16.51 എംബിപിഎസുമാണ്.
സിംഗപ്പൂര്‍
സിംഗപ്പൂരിലെ ആവറേജ് ഡൗണ്‍ലോഡ് സ്പീഡ് 50.83 എംബിപിഎസും അപ്ലോഡ് സ്പീഡ് 19.00 എംബിപിഎസുമാണ്.
ചൈന
ചൈനയിലെ ആവറേജ് ഡൗണ്‍ലോഡ് സ്പീഡ് 39.98 എംബിപിഎസും അപ്ലോഡ് സ്പീഡ് 15.66 എംബിപിഎസുമാണ്.
ഹോങ്കോംഗ്
ഹോംങ്കോംഗിലെ ആവറേജ് ഡൗണ്‍ലോഡ് സ്പീഡ് 31.35 എംബിപിഎസും അപ്ലോഡ് സ്പീഡ് 11.60 എംബിപിഎസുമാണ്.
ജപ്പാന്‍
ജപ്പാനിലെ ആവറേജ് ഡൗണ്‍ലോഡ് സ്പീഡ് 30.24 എംബിപിഎസും അപ്ലോഡ് സ്പീഡ് 9.19 എംബിപിഎസുമാണ്.
ഇറാന്‍
ഇറാനിലെ ആവറേജ് ഡൗണ്‍ലോഡ് സ്പീഡ് 27.76 എംബിപിഎസും അപ്ലോഡ് സ്പീഡ് 12.35 എംബിപിഎസുമാണ്.
മാലിദ്വീപ്
മാലിദ്വീപിലെ ആവറേജ് ഡൗണ്‍ലോഡ് സ്പീഡ് 24.71 എംബിപിഎസും അപ്ലോഡ് സ്പീഡ് 13.88 എംബിപിഎസുമാണ്.
മൗറീഷ്യസ്
മൗറീഷ്യസിലെ ആവറേജ് ഡൗണ്‍ലോഡ് സ്പീഡ് 22.70 എംബിപിഎസും അപ്ലോഡ് സ്പീഡ് 12.26 എംബിപിഎസുമാണ്.
ശ്രീലങ്ക
ശ്രീലങ്കയിലെ ആവറേജ് ഡൗണ്‍ലോഡ് സ്പീഡ് 22.04 എംബിപിഎസും അപ്ലോഡ് സ്പീഡ് 10.59 എംബിപിഎസുമാണ്.
മലേഷ്യ
മലേഷ്യയിലെ ആവറേജ് ഡൗണ്‍ലോഡ് സ്പീഡ് 21.28 ഉും അപ്ലോഡ് സ്പീഡ് 11.18 എംബിപിഎസുമാണ്.
തായ്‌ലാന്‍ഡ്
തായ്‌ലാന്‍ഡിലെ ആവറേജ് ഡൗണ്‍ലോഡ് സ്പീഡ് 20.20 എംബിപിഎസും അപ്ലോഡ് സ്പീഡ് 11.11 എംബിപിഎസും
പാക്കിസ്ഥാന്‍
പാക്കിസ്ഥാനിലെ ആവറേജ് ഡൗണ്‍ലോഡ് സ്പീഡ് 13.08 എംബിപിഎസും അപ്ലോഡ് സ്പീഡ് 9.69 എംബിപിഎസുമാണ്.
കംമ്പോഡിയ
കംമ്പോഡിയയിലെ ആവറേജ് ഡൗണ്‍ലോഡ് സ്പീഡ് 12.17 എംബിപിഎസും അപ്ലോഡ് ലിങ്ക് 11.19 എംബിപിഎസുമാണ്.
ഇന്തോനേഷ്യ
ഇന്തോനേഷ്യയിലെ ആവറേജ് ഡൗണ്‍ലോഡ് സ്പീഡ് 12.22 എംബിപിഎസും അപ്ലോഡ് സ്പീഡ് 9.88 എംബിപിഎസുമാണ്.
നേപ്പാള്‍
നേപ്പാളിലെ ആവറേജ് ഡൗണ്‍ലോഡ് സ്പീഡ് 10.78 എംബിപിഎസും അപ്ലോഡ് സ്പീഡ് 5.59 എംബിപിഎസുമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here