Advertisement

‘ജോളിയുടെ പേരിൽ സ്ത്രീ സമൂഹത്തെ അടച്ചാക്ഷേപിച്ചുള്ള ട്രോളുകൾ വേദനാജനകം’: സംസ്ഥാന വനിതാ കമ്മീഷൻ.

October 11, 2019
0 minutes Read

കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളിയുടെ പേരിൽ സ്ത്രീ സമൂഹത്തെ അടച്ചാക്ഷേപിച്ചുകൊണ്ട് സോഷ്യൽ മീഡിയകളിൽ വരുന്ന ട്രോളുകൾ വേദനാജനകമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. പുരുഷന്മാർ നടത്തുന്ന കൊലപാതകങ്ങളുടെ പേരിൽ പുരുഷ സമൂഹത്തെ മൊത്തത്തിൽ ആരും ആക്ഷേപിക്കാറില്ലെന്നും സംസ്ഥാന വനിതാ കമ്മീഷൻ അംഗങ്ങളായ
ഷാഹിദാ കമാലും ഇ എം രാധയും പറഞ്ഞു. കാസർഗോഡ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അദാലത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും.

സ്‌നേഹം നിരസിച്ചതിന്റെ പേരിലും വിവാഹഭ്യർത്ഥന നിരസിച്ചതിന്റെ പേരിലും അകാരണമായ സംശയത്തിന്റെ പേരിലും നിരവധി പുരുഷൻമാർ കാമുകിമാരേയും ഭാര്യമാരേയും ആസിഡൊഴിച്ചും പെട്രോളൊഴിച്ചും കുത്തിയും വെട്ടിയും കൊല ചെയ്തിട്ടുണ്ട്. ഇതിന്റെ പേരിൽ ആരും പുരുഷസമൂഹത്തെ മൊത്തത്തിൽ കൊലയാളികളായി മുദ്ര കുത്താറില്ല. സോഷ്യൽ മീഡിയയിൽ അനാവശ്യ ട്രോളുകളുണ്ടാക്കി പ്രചരിപ്പിക്കുന്നവർ സ്വന്തം അമ്മയെ കുറിച്ചും സഹോദരിമാരെക്കുറിച്ചും ചിന്തിക്കണമെന്നും കമ്മീഷൻ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top