എക്സൈസ് കസ്റ്റഡി മരണം; പ്രതികളിൽ ഒരാൾ കൂടി അനേഷണസംഘത്തിന് മുന്നിൽ കീഴടങ്ങി

പാവറട്ടി കസ്റ്റഡി കൊലപാതക കേസിലെ പ്രതികളിൽ ഒരാൾ കൂടി അനേഷണസംഘത്തിന് മുന്നിൽ കീഴടങ്ങി. എക്സൈസ് ഉദ്യോഗസ്ഥനായ ചാലക്കുടി പരിയാരം സ്വദേശി മാളിയേക്കൽ ബെന്നിയാണ് കീഴടങ്ങിയത്. പാവറട്ടി പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ പ്രത്യക അന്വേഷണ സംഘം മേധാവി ഗുരുവായൂർ എസിപി ബിജു ഭാസ്കർ ചോദ്യം ചെയ്തു വരികയാണ്.
ബെന്നിയുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തും. ഇതോടെ കേസിൽ അറസ്റിലായവറുടെ എണ്ണം ആറാകും. ഇനി ഒരാൾ കൂടിയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിൽ ആകാനുള്ളത്. കഞ്ചാവ് കേസിലെ പ്രതി എക്സൈസ് കസ്റ്റഡിയിൽ മരിക്കാനിടയായത് മർദനമേറ്റാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു.
Read more:എക്സൈസ് കസ്റ്റഡി മരണം; പ്രതികളിൽ ഒരാൾ കൂടി അനേഷണസംഘത്തിന് മുന്നിൽ കീഴടങ്ങി
ഒക്ടോബർ ഒന്നിനാണ് കഞ്ചാവ് കേസ് പ്രതി രഞ്ജിത്തിനെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് പിടികൂടുന്നത്. ഗുരുവായൂരിൽ നിന്നും പിടികൂടിയ രഞ്ജിത്ത് ദഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചു. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here