ബംഗാളി കവയിത്രി കാമിനി റോയ്ക്ക് ഗൂഗിളിന്റെ ആദരം

ബംഗാളി കവയിത്രി കാമിനി റോയിയെ ആദരിച്ച് ഗൂഗിൾ ഡൂഡിൽ. കാമിനി റോയിയുടെ 155-ാം ജന്മദിനത്തിലാണ് ഡൂഡിൽ കാമിനി റോയിക്ക് ആദരം അർപ്പിച്ചിരിക്കുന്നത്.  ബംഗാളി കവയിത്രിയും സ്ത്രീപക്ഷവാദിയും സാമൂഹികപ്രവർത്തക യുമായ കാമിനി റോയി ഓണേഴ്‌സ്‌ ബിരുദം നേടിയ ആദ്യ ഇന്ത്യൻ വനിതയാണ്.

1864 ഒക്ടോബർ 12ന് ബംഗാളിലെ ബകേർകുഞ്ജിലാണ് കാമിനി റോയി ജനിച്ചത്. അച്ഛൻ ചാന്ദി ചരൺ സിങ് ന്യായാധിപനും എഴുത്തുകാരനും ബ്രഹ്മസമാജം പ്രവർത്തകനുമായിരുന്നു. അച്ഛന്റെ വിശാലമായ പുസ്തക ശേഖരം കാമിനിയെ വായനയിലേക്ക് നയിച്ചു. 1864ൽ ബതൂൺ കോളേജിൽ നിന്ന് സംസ്‌കൃതത്തിൽ ബിരുദമെടുത്ത കാമിനി പിന്നീട് അവിടെ തന്നെ അധ്യാപികയായി സേവനമനുഷ്ഠിച്ചു. എന്നാൽ ചെറുപ്പം മുതൽ സാഹിത്യത്തിൽ താൽപരയായിരുന്ന കാമിനി റോയി 1894-ൽ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവംു ാഹിത്യത്തിനായി മാറ്റിവെച്ചു.

സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും വിധവകളുടെ സാമൂഹിക പരിഷ്‌കരണങ്ങൾക്കും വേണ്ടി പ്രവർത്തിച്ചിരുന്ന കാമിനി റോയ് മുപ്പതാമത്തെ വയസിലാണ് വിവാഹിതയാവുന്നത്. സാഹിത്യത്തിന് നൽകിയ സംഭാവനകളെ മാനിച്ച് ജഗത്തരിണി സ്വർണമെഡൽ നൽകി കൽക്കട്ട യൂണിവേഴ്സിറ്റി കാമിനി റോയിയെ ആദരിച്ചിരുന്നു. ബംഗാളി ലിറ്റററി കോൺഫറൻസിന്റെ പ്രസിഡന്റ്, ബംഗിയ സാഹിത്യ പരിഷദിന്റെ വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ച കാമിനി റോയി 1933 സെപ്റ്റംബർ 27-നാണ് ലോകത്തോട് വിട പറയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More