ചെന്നൈ മാമല്ലപുരം ബീച്ചിൽ ‘സ്വച്ഛ് ഭാരത്’; ബീച്ചിലെ മാലിന്യങ്ങൾ പെറുക്കി മോദി: വീഡിയോ

ചെന്നൈ മാമല്ലപുരം ബീച്ചിൽ പ്രധാനമന്ത്രിയുടെ ‘പ്ലോഗിംഗ്’. ബീച്ചിലെ മാലിന്യങ്ങൾ പെറുക്കി മാറ്റിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്ലോഗിംഗ് നടത്തിയത്. പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പ്രധാനമന്ത്രി ബീച്ചിൽ നിന്നെടുത്തു മാറ്റിയത്. പെറുക്കിയെടുത്ത മാലിന്യങ്ങൾ അദ്ദേഹം ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​ന് നൽകുകയാണ്. ഇ​തി​ന്‍റെ വീ​ഡി​യോ പ്ര​ധാ​ന​മ​ന്ത്രി തൻ്റെ ട്വി​റ്റ​ർ ഹാൻഡിലിലൂടെ പങ്കു വെച്ചിട്ടുണ്ട്.

ഇന്ന് രാവിലെയായിരുന്നു സംഭവം. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്തുന്നതിൻ്റെ ഭാഗമായാണ് പ്രധാനമന്ത്രി തമിഴ്നാട്ടിലെത്തിയത്. മഹാബലിപുരത്തു വെച്ചാണ് കൂടിക്കാഴ്ച. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഫിഷർമാൻ കോവ് റിസോർട്ടിൽ പുരോഗമിക്കുകയാണ്. കൂടിക്കാഴ്ചയിൽ ഭീകരവാദം, ധനസഹായം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകുമെന്നാണ് സൂചന.

ജോഗിംഗിനൊപ്പം മാലിന്യശേഖരണം നടത്തുന്ന പ്രവർത്തനമാണ് പ്ലോഗിംഗ്. 2016ൽ സ്വീഡനിലാണ് ഇത് ആദ്യം നിലവിൽ വന്നത്. പിന്നീട് ഇത് മറ്റു രാജ്യങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ അവബോധമുണ്ടാക്കുക എന്നതാണ് പ്ലോഗിംഗിൻ്റെ ധർമ്മം.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More