Advertisement

ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നതിനെതിരെ എൻഎസ്എസ്

October 12, 2019
Google News 0 minutes Read

ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നതിനെതിരെ എൻഎസ്എസ്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് അവഗണിച്ച് ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കാനുള്ള സർക്കാർ നടപടി അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും എൻഎസ്എസ് നേതൃത്വം വ്യക്തമാക്കി.

സർക്കാർ നീക്കം കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ്. പൊതുവിദ്യാഭ്യസ മേഖലയെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടി ജി സുകുമാരൻ നായർ വാർത്താ കുറിപ്പിൽ പറഞ്ഞു. നേരത്തെ എൻഎസ്എസ് അടക്കമുള്ള സംഘടനകൾ ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നതിനെതിരെ കോടതിയെ സമീപിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here