അമേരിക്ക, യൂറോപ്പ് പോലുള്ള രാജ്യങ്ങൾ സന്ദശിച്ചവർക്ക് ഇനി സൗദിയിൽ ഓൺ അറൈവൽ വിസയും ഓൺലൈൻ വിസയും ലഭിക്കും

സൗദിയിലേക്കുള്ള ടൂറിസ്റ്റ് വിസയുടെ ആനുകൂല്യം കൂടുതൽ പേർക്ക്. അമേരിക്ക, യൂറോപ്പ് പോലുള്ള രാജ്യങ്ങൾ സന്ദശിച്ചവർക്ക് സൗദിയിൽ ഓൺ അറൈവൽ വിസയും ഓൺലൈൻ വിസയും ലഭിക്കും. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പലർക്കും ഇത് പ്രയോജനപ്പെടും.
49 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് നേരത്തെ സൗദി ഓൺ അറൈവൽ ആയും ഓൺലൈൻ ആയും ടൂറിസ്റ്റ് വിസ അനുവദിച്ചിരുന്നത്. 38 യൂറോപ്യൻ രാജ്യങ്ങളും, 7 ഏഷ്യൻ രാജ്യങ്ങളും, അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ ന്യൂസിലാന്റ എന്നീ രാജ്യങ്ങളുമാണ് പട്ടികയിൽ ഉള്ളത്. ഇന്ത്യ ഉൾപ്പെടെ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർ ടൂറിസ്റ്റ് വിസ ലഭിക്കാൻ അതാത് രാജ്യത്തെ സൗദി നയതന്ത്ര കാര്യാലയങ്ങളുമായി ബന്ധപ്പെടണം.
Read Also : സൗദിയിൽ അമേരിക്കയുടെ സൈനിക വിന്യാസം വർധിപ്പിക്കുന്നു
എന്നാൽ അമേരിക്ക, ഇംഗ്ലണ്ട്, ശങ്കൻ രാജ്യങ്ങൾ എന്നിവയിൽ ഏതെങ്കിലുമൊന്നിന്റെ കൊമ്മേഴ്‌സ്യൽ വിസയോ ടൂറിസ്റ്റ് വിസയോ സ്റ്റാമ്പ് ചെയ്ത പാസ്‌പോർട്ട് ഉള്ളവർക്കും ഓൺലൈൻ ആയും ഓൺ അറൈവൽ ആയും സൗദി ടൂറിസ്റ്റ് വിസ ലഭിക്കുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഒരു വർഷത്തെ മൾട്ടിപ്പിൾ വിസയാണ് അനുവദിക്കുന്നത്.
തുടർച്ചയായി മൂന്ന് മാസംവരെ ഈ വിസയിൽ സൗദിയിൽ കഴിയാം. ഉംറ നിർവഹിക്കാം എന്നതും, പുരുഷന്റെ തുണയില്ലാതെ സ്ത്രീകൾക്ക് വിസ ലഭിക്കും എന്നതും ടൂറിസ്റ്റ് വിസയുടെ പ്രത്യേകതകളാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here