ഭീകരക്കെതിരെ പോരാടാൻ ഇന്ത്യൻ സൈന്യത്തെ അയക്കാം; ഇമ്രാൻ ഖാന് രാജ്നാഥ് സിംഗിന്റെ വാഗ്ദാനം

പാകിസ്താനു വേണമെങ്കിൽ ഭീരതക്കെതിരെ പോരാടാൻ ഇന്ത്യൻ സൈന്യത്തെ അയക്കാമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഹരിയാനയിലെ കർണാലിൽ നടന്ന തെരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കവേയായിരുന്നു രാജ്നാഥ് സിംഗിൻ്റെ വാഗ്ദാനം.
‘ഇമ്രാൻ ഖാനു മുന്നിൽ വയ്ക്കുന്ന നിർദേശം ഇതാണ്. ഭീകരതക്കെതിരെയുള്ള ഇമ്രാൻ ഖാൻ്റെ നിലപാട് ഗൗരവമുള്ളതാണെങ്കിൽ ഞങ്ങൾ അവരെ സഹായിക്കാൻ തയ്യാറാണ്. ഇന്ത്യൻ സൈന്യത്തിൻ്റെ സഹായം ആവശ്യമാണെങ്കിൽ അത് നൽകാനും ഞങ്ങൾ ഒരുക്കമാണ്.’- രാജ്നാഥ് സിംഗ് പറഞ്ഞു.
കശ്മീർ വിഷയത്തിലും രാജ്നാഥ് സിംഗ് പ്രതികരിച്ചു. കശ്മീരിനെക്കുറിച്ച് മറന്നേക്കുക. അക്കാര്യം ചിന്തിക്കുക പോലുമരുത്. ആ വിഷയം ഉയർത്തിക്കാട്ടിയാലും എവിറ്റെയും ഒന്നും സംഭവിക്കില്ല. ഇന്ത്യക്കു മേൽ ഈ വിഷയത്തിൽ സമ്മർദ്ദം ചെലുത്താൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കശ്മീർ വിഷയത്തിൽ ഇമ്രാൻ ഖാൻ നടത്തുന്ന പ്രസ്താവനകൾ തീരെ നിലവാരമില്ലാത്തതാണ്. കശ്മീരിനു സ്വാതന്ത്ര്യം ലഭിക്കുന്നതു വരെ അതിനായി പോരടുമെന്ന ഇമ്രാൻ ഖാൻ്റെ പ്രസംഗം ഇന്ത്യക്കു മേൽ യാതൊരു സമ്മർദവും സൃഷ്ടിക്കില്ലെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here