Advertisement

ജെയ്ക് സി തോമസ് വിവാഹിതനാകുന്നു

October 13, 2019
0 minutes Read

സിപിഐഎം കോട്ടയം ജില്ലാ കമ്മറ്റി അംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ ജെയ്ക് സി തോമസ് വിവാഹിതനാകുന്നു. ഗീതു തോമസ് ആണ് വധു. കോട്ടയം തെള്ളകം ചൈതന്യ പാസ്റ്റർ സെന്ററിൽ ഒക്ടോബർ 19നാണ് വിവാഹം.

ജെയ്ക്കിന്റെ വിവാഹ ചടങ്ങിലേക്ക് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമും സിപിഐഎം ജില്ലാ സെക്രട്ടറി വി എൻ വാസവനും സഖാക്കളെ ക്ഷണിച്ചു. ക്ഷണക്കത്ത് ജെയ്ക് ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു.

എസ്എഫ്‌ഐ പ്രവർത്തനത്തിലൂടെ ഉയർന്നുവന്ന ജെയ്ക് 2016ൽ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. 2016 മേയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ മത്സരിച്ച് ജെയ്ക് പരാജയപ്പെട്ടിരുന്നു. 2016 ലെ തെരഞ്ഞടുപ്പിൽ മത്സരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു ജെയ്ക്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top