Advertisement

മരത്തിന്റെ മുകളിലാണ് ഈ ആരാധനാലയം!

October 13, 2019
1 minute Read

മലയുടെ മുകളിലുള്ള ആരാധനാലയങ്ങൾ നമുക്ക് സുപരിചിതമാണ്. എന്നാൽ മരത്തിനു മുകളിലുള്ള സ്ഥിതിചെയ്യുന്ന ആരാധനാലയം നമുക്ക് അധികം പരിചിതമല്ല.

ഫ്രാൻസിലെ നോർമാൻഡി മേഖലയിൽ മരത്തിനു മുകളിൽ ഒരു ആരാധനാലയമുണ്ട്.  രണ്ട് ഓക്ക് മരങ്ങൾക്ക് മുകളിൽ നിൽക്കുന്നത് കൊണ്ട്  ‘ചാപ്പൽ ഓക്ക്’എന്നാണ് ഈ മരം അറിയപ്പെടുന്നത്. ഓക്ക് ചാപ്പലിന് 1200 ലധികം വർഷത്തെ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഓക്ക് മരത്തിന്റെ നടുവിലെ പൊള്ളയായ ഭാഗത്താണ് ചാപ്പലുകൾ നിർമിച്ചിരിക്കുന്നത്.  മരത്തിന് ചുറ്റും പണിതിരിക്കുന്ന വളഞ്ഞ കോണിപ്പടികൾ വഴിയാണ് ചാപ്പലുകളുടെ ഉള്ളിലേക്ക് പ്രവേശിക്കുന്നത്. പഴക്കം ഏറുന്നത് കൊണ്ട് തന്നെ ചാപ്പലിന്റെ മിക്ക ഭാഗങ്ങളും നിർജീവാവസ്ഥയിലാണ്. അതുകൊണ്ടാ തന്നെ സുരക്ഷാ സംവിധാനങ്ങളാൽ ചാപ്പലിനെ സംരക്ഷിച്ചിരിക്കുകയാണ്.

49 അടി നീളമുള്ള ഓക്ക് മരത്തിന്റെ അടി ഭാഗത്തിന് മാത്രം 52 അടി വീതിയുണ്ട്. 700 വർഷങ്ങൾക്ക് ഇടി മിന്നലിനെ തുടർന്ന് മരത്തിൽ തീ ആളിപ്പടരുകയും മരം പൊള്ളയാവുകയുമായിരുന്നു. 1686ലാണ് ചാപ്പലുകൾ നിർമിക്കപ്പെട്ടത്. ഫ്രഞ്ച് വിപ്ലവകാലത്ത് ഈ പള്ളിയ്ക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായിട്ടുള്ളതായാണ് കരുതപ്പെടുന്നത്. വിശ്വാസത്തിന്റെയും ചരിത്രത്തിന്റെയും അവശേഷിപ്പുകളുള്ള ‘ചാപ്പൽ ഓക്ക്’ കാണാൻ നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top