രാഹുൽ ഗാന്ധി വീണ്ടും കോൺഗ്രസ് അധ്യക്ഷനാകണമെന്ന് സൽമാർ ഖുർഷിദ്

രാഹുൽ ഗാന്ധി വീണ്ടും കോൺഗ്രസ് അധ്യക്ഷനാകണമെന്ന് മുതിർന്ന നേതാവ് സൽമാൻ ഖുർഷിദ്. രാഹുൽ ഗാന്ധിയാണ് നമ്മുടെ നേതാവ്. അദ്ദേഹം തിരിച്ച് വരണമെന്നാണ് തന്റെ ആഗ്രഹമെന്നും സൽമാൻ ഖുർഷിദ് പറഞ്ഞു.

രാഹുൽ ഗാന്ധിയെ വിമർശിക്കുന്നവരുണ്ട്. മാധ്യമങ്ങളും എതിരാളികളും അദ്ദേഹത്തെ രൂക്ഷഭാഷയിൽ വിമർശിക്കുന്നു. ഒരു തിരിച്ചടി ഉണ്ടായി എന്നത് ശരിയാണ്. പക്ഷേ പാർട്ടിക്ക് വീണ്ടും തിരിച്ചുവന്ന് ജനങ്ങളുടെ ഹൃദയത്തിൽ ഇടം പിടിക്കാൻ സാധിക്കുമെന്നും സൽമാൻ ഖുർഷിദ് പറഞ്ഞു. രാജ്യത്തെ മാധ്യമങ്ങൾ ആരുടേയോ തടങ്കലിലാണെന്നും ഖുർഷിദ് കുറ്റപ്പെടുത്തി.

നേരത്തേ രാഹുൽ ഗാന്ധിയെ വിമർശിച്ച് സൽമാൻ ഖുർഷിദ് രംഗത്തെത്തിയിരുന്നു. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം രാഹുൽ ഓടിയൊളിക്കുകയാണെന്നായിരുന്നു ഖുർഷിദിന്റെ ആരോപണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More