Advertisement

‘മിന്നൽ മുരളി’യിൽ ആക്ഷൻ കൊറിയോഗ്രാഫറായി ഹോളിവുഡ് ഫൈറ്റ് മാസ്റ്റർ വ്ലാദ് റിംബർഗ്: വീഡിയോ

October 13, 2019
0 minutes Read

ടൊവിനോ തോമസിനെ ടൈറ്റിൽ കഥാപാത്രമാക്കി ബേസിൽ ജോസഫ് അണിയിച്ചൊരുക്കുന്ന മിന്നൽ മുരളിയിൽ ആക്ഷൻ കൊറിയോഗ്രാഫറായി ഹോളിവുഡ് ഫൈറ്റ് മാസ്റ്റർ വ്ലാദ് റിംബർഗ്. ബാഹുബലി 2, സുൽത്താൻ തുടങ്ങിയ ഇന്ത്യൻ സിനിമകളിലും വർക്ക് ചെയ്തിട്ടുള്ള വ്ലാദിൻ്റെ അരങ്ങേറ്റ മലയാള ചിത്രമാണ് മിന്നൽ മുരളി.

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സിനിമാ പരമ്പരയിലെ എട്ടാം ഭാഗം ദി ഫേറ്റ് ഓഫ് ദി സ്യൂരിയസ്, വിൽ സ്മിത്ത് പ്രധാന കഥാപാത്രത്തിലെത്തിയ ജെമിനി മാൻ, വിൻ ഡീസൽ നായകായ ദി ലാസ്റ്റ് വിച്ച് ഹണ്ടർ, സല്മാൻ ഖാൻ നായകനായ ബോളിവുഡ് ചിത്രം സുൽത്താൻ, ബാഹുബലി 2, നെറ്റ്ഫ്ലിക്സ് സീരീസ് ലൂസിഫർ തുടങ്ങിയ സിനിമകളിലും വെബ് സീരീസുകളിലും സംഘട്ടനം ഒരുക്കിയ ആളാണ് വ്ലാദ്.

ഗോദ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ടൊവിനോ തോമസും ബേസിൽ ജോസഫും ഒന്നിക്കുന്ന സിനിമയാണ് മിന്നൽ മുരളി. ഒരു നാടന്‍ സൂപ്പര്‍ ഹീറോയുടെ കഥ പറയുന്ന ചിത്രമാണിത്. സോഫിയ പോളാണ് ചിത്രത്തിൻ്റെ നിർമ്മാണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top