സിസിടിവി വെച്ചാൽ അറിയാം വീട്ടിൽ ആരെല്ലാം വരുന്നുണ്ടെന്ന്… വീട്ടുനായയെ ആക്രമിക്കുന്ന പുലിയുടെ ദൃശ്യങ്ങൾ വൈറൽ

സിസിടിവി വെച്ചാൽ അറിയാം വീട്ടിൽ ആരെല്ലാം വരുന്നുണ്ടെന്ന്… പൂച്ചയെ പോലെ കയറി വരുന്ന പൂര്‍ണ വളർച്ച എത്തിയ പുള്ളിപ്പുലിയെ കണ്ടാൽ ആരും ആദ്യമെന്ന് കിടുങ്ങും.

വീട്ടിലെ കാർ ഷെഡിലേക്ക് പതുങ്ങിയെത്തുന്ന പുലി ഉമ്മറപ്പടിയിൽ കിടന്നുറങ്ങുന്ന പട്ടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഷെഡിന്റെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറയിൽ ആണ് ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്.

പക്ഷെ ചാടി എണീക്കുന്ന വീട്ടുനായ പുലിക്ക് നേരെ നല്ല ശബ്ദത്തിൽ കുരക്കുന്നു. കാവൽക്കാരന്റെ കുരയിൽ ആദ്യം പതറുന്ന പുലി പിന്നീട് നായയുടെ പിന്നാലെ വീടുമുറ്റത്തേക്ക് ഓടുന്നതും ദൃശ്യങ്ങളിലുണ്ട്.

കർണാടകയിലെ ഷിവമോഗയിൽ മതിൽ ചാടിക്കടന്ന് അകത്തെത്തി ഉടമസ്ഥന്റെ പട്ടിയെ കടിച്ചെടുത്ത് തിരിച്ചുപോകുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ നേരത്തെ വൈറൽ ആയിരുന്നു. അവിടെയും വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ നടുക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More