ജനിതക വൈകല്യം ബാധിച്ച രണ്ട് പെൺമക്കളുടെ ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു

അപൂർവമായ ജനിതക വൈകല്യം ബാധിച്ച രണ്ട് പെൺമക്കളുടെ ചികിത്സക്ക് സുമനസുകളുടെ സഹായം തേടുകയാണ് രക്ഷിതാക്കൾ. തിരുവനന്തപുരം ആറ്റിങ്ങലിനു സമീപം ചെമ്പുർ സ്വദേശികളായ ജയകുമാറും ബിന്ദുവുമാണ് മക്കൾക്ക് വിദഗ്ദ ചികിത്സ നൽകാൻ പണമില്ലാതെ വലയുന്നത്.
ദേവികയ്ക്ക് 12 വയസും, ഗോപികയ്ക്ക് 10വയസുമാണുള്ളത്. ഇരുവരുടെയും ജീവിതത്തിലേക്ക് ദുരന്തം കടന്നു വന്നത് ഹെർലസ് സിൻട്രോംന്റെ രൂപത്തിൽ ആയിരുന്നു. വളർച്ച മുരടിച്ചു സംസാര ശേഷിയും നഷ്ടപ്പെട്ട ദേവിക പൂർണമായും കിടപ്പിലാണ്. ഓരോ നിമിഷവും കടുത്ത വേദന സഹിച്ചുകൊണ്ടാണ് ഇളയവൾ ഗോപികയുടെ ജീവിതം. 18 വർഷം ബഹ്‌റിനിൽ ജോലി ചെയ്ത സമ്പാദ്യം മുഴുവനും മക്കളുടെ ചികിത്സക്കായി ചിലവഴിച്ചു ജയകുമാർ. താമസിക്കുന്ന വീടും പുരയിടവും ഉൾപ്പെടെ പണയം വച്ച് ചികിത്സക്കായി ചിലവഴിച്ചതോടെ ജപ്തി ഭീഷണിയിലാണ് കുടുംബം. പൂർണമായി ചികിത്സിച്ചു ഭേദമാക്കാനായില്ലെങ്കിലും മക്കളുടെ ജീവൻ നിലനിർത്താനുള്ള പരിശ്രമത്തിലാണ് ഈ അച്ഛനും അമ്മയും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here