ജോളിയെ പൊന്നാമറ്റത്ത് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു

കൂടത്തായി കൊലപാതക കേസിൽ ജോളിയ പൊന്നാമറ്റത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു. സയനൈഡ് കണ്ടെത്തുകയാണ് ലക്ഷ്യം.
ഫോറൻസിക് സംഘത്തിന്റെ പരിശേധനയ്ക്ക് ശേഷമാണ് തെളിവെടുപ്പ്. കൃത്യമായ തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം. നേരത്തെ ഡിജിപി അടക്കം വടകരയിൽ എത്തിയിരുന്നു. ജോളിയെ ചോദ്യം ചെയ്തിരുന്നു. ദിവ്യ ബി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് വടകരയിൽ എത്തിയ ശേഷം യോഗം ചേർന്നിരുന്നു. ഇതിന് ശേഷമാണ് മപൊന്നാമറ്റത്തെ വീട്ടിൽ പരിശോധനയ്ക്കായി എത്തിയത്. ആദ്യ ഘട്ടത്തിലെ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് നിലവിൽ ജോളിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
Read Also : കൂടത്തായി കൊലപാതകം; മുസ്ലിംലീഗ് പ്രദേശിക നേതാവിനെ സംഘടനയിൽ നിന്ന് പുറത്താക്കി
ഇത് രണ്ടാം തവണയാണ് പൊന്നാമറ്റത്തെ വീട്ടിൽ തെളിവെടുപ്പ് നടക്കുന്നത്. അന്ന് ആദ്യം പൊന്നാമറ്റം വീട്ടിൽ പോവുകയും പിന്നീട് മഞ്ചാടിയിൽ മാത്യുവിന്റെ വീട്ടിലും അതിന് ശേഷം എൻഐടിയിലും പോയി തെളിവെടുപ്പ് നടത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here