‘കൂടത്തായി ദ ഗയിം ഓഫ് ഡത്ത്’ പരമ്പര തടയണമെന്ന ഹർജി തള്ളി കോടതി

കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട് ഫ്ളവേഴ്സ് സംപ്രേഷണം ചെയ്യുന്ന കൂടത്തായി ദ ഗയിം ഓഫ് ഡത്ത് എന്ന പരമ്പര തടയണമെന്ന ഹർജി കോടതി തള്ളി. കോഴിക്കോട് അഡീഷനൽ സെഷൻസ് കോടതിയുടേതാണ് നടപടി. രണ്ടാം പ്രതി എം എസ് മാത്യുവായിരുന്നു പരമ്പരക്കെതിരെ കോടതിയെ സമീപിച്ചത്.
കൂടത്തായി ദ ഗയിം ഓഫ് ഡത്ത് എന്ന പരമ്പര തനിക്കും കുടുംബത്തിനും അപകീര്‍ത്തികരമാണെന്നായിരുന്നു എം എസ് മാത്യുവിന്റെ
വാദം. ജനുവരി 19നാണ് പരമ്പരക്കെതിരെ കൂടത്തായി കേസിലെ രണ്ടാം പ്രതി കോടതിയെ സമീപിച്ചത്. ഇപ്പോൾ നടക്കുന്നത് പുനഃസംപ്രേഷണമാണെന്ന് ഫ്‌ളവേഴ്‌സ് ടിവിക്ക് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു.
എഴുത്തുകാരൻ്റെ സ്വതന്ത്ര്യം ലംഘിക്കരുതെന്ന മുൻ കോടതി വിധികളും കൂടി പരിഗണിച്ചാണ് കോഴിക്കോട് അഡീഷനൽ സെഷൻസ് കോടതി ഹർജി തള്ളിയത്. സീരിയലിനെതിരെ നേരത്തേ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലും ഫ്ളവേഴ്സിന് അനുകൂലമായി വിധി വന്നിരുന്നു.
Story Highlights: Court rejected plea to stop Koodathayi The Game of Death serial
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here