ഉപതെരഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ചാവിഷയമല്ല; ഇന്നസെന്റ്
ഉപതെരഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ചാവിഷയമല്ലെന്ന് മുന്‍ എംപി ഇന്നസെന്റ്. അരൂരില്‍ ഇടത് സ്ഥാനാര്‍ഥി മനു സി പുളിക്കലിന്റെ വിജയം ഉറപ്പാണെന്നും ഇന്നസെന്റ് പറയുന്നു. അരൂരിലെ ഇടത് സ്ഥാനാര്‍ഥിക്കുവേണ്ടിയുള്ള പ്രചാരണ പരിപാടിക്കിടെ ട്വന്റിഫോറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരൂരില്‍ ഇടത് സ്ഥാനാര്‍ഥി ജയിക്കാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. ആളുകളെ കാണുമ്പോള്‍ തന്നെ അറിയാം, വെറുതെ കൈ കാണിക്കുന്നതാണോ, അതോ സിനിമാക്കാരനായതുകൊണ്ട് കൈ കാണിക്കുന്നതാണോ എന്നതൊക്കെ. അതൊക്കെ ഇക്കാലംകൊണ്ട് പഠിച്ചു. ഇടതുപക്ഷം തെരഞ്ഞെടുപ്പിലെ പ്രധാന നേട്ടമായി ഉയര്‍ത്തിക്കാണിക്കുന്നത് വികസ നേട്ടങ്ങളാണ്.
കൊച്ചുകൊച്ചുകാര്യങ്ങള്‍ വലുതാക്കി കാണിക്കുകയെന്നത് പ്രതിപക്ഷത്തിന്റെ ജോലിയായി മാറിയിരിക്കുകയാണ്. ശബരിമലയുടെ യാഥാര്‍ഥ്യം ജനങ്ങള്‍ക്ക് മനസിലായിക്കഴിഞ്ഞു. രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്ന് മത്സരിച്ചപ്പോള്‍ അദ്ദേഹം പ്രധാനമന്ത്രിയാകുമെന്നാണ് പലരും വിചാരിച്ചതെന്നും ഇന്നസെന്റ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here