കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് നിശ ഇന്ന് കായംകുളത്ത്

കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് നിശ ഇന്ന് കായംകുളത്ത് നടക്കും. വ്യാപാരി വ്യവസായി ഏകോപനസമിതി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈകിട്ട് 6.00 ന് ഗോകുലം ഗ്രൗണ്ടിലാണ് അവാർഡ് നിശനടക്കുക.
പ്രശസ്ത സിനിമാ താരങ്ങളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രൻസ്, ഐശ്വര്യലക്ഷ്മി, നിമിഷ സജയൻ, ഷെയ്ൻ നിഗം, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ തുടങ്ങി അമ്പതിലധികം താരങ്ങൾ അവാർഡ് സ്വീകരിക്കാനെത്തും.
ഹരീഷ് കണാരനും സംഘവും നയിക്കുന്ന സ്‌കിറ്റ്, ഹിന്ദിയിലെ പ്രശസ്ത നർത്തകി റിച്ചാ പാനായി, രശ്മി വിനോദ്, നൂറിൻ ഷെറീഫ്, ദുർഗകൃഷ്ണ തുടങ്ങിയവർ അവതരിപ്പിക്കുന്ന നൃത്യതാള വിസ്മയകാഴ്ചകൾ ഉൾപ്പെടെ മൂന്നരമണിക്കൂർ നീളുന്ന ദൃശ്യവിരുന്നാണ് പുരസ്‌കാര രാവിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. രാഷ്ട്രീയസാമൂഹ്യസാംസ്‌ക്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ മുഖ്യാതിഥികളായിരിക്കും. ഫ്‌ളവേഴ്‌സ് ടിവിയാണ് പ്രോഗ്രാമിന്റെ മീഡിയാ പാട്ട്ണർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here