Advertisement

നേര്യമംഗലം, മൂന്നാർ, ചിന്നാർ വഴിയൊരു പളനി യാത്ര; കെഎസ്ആർടിസി പുതിയ സർവീസിന് തുടക്കം

October 15, 2019
1 minute Read

മനം കുളിർക്കുന്ന കാഴ്ചകൾ കണ്ട് തിരുവനന്തപുരത്ത് നിന്ന് പളനിയിലേക്കൊരു തീർത്ഥയാത്ര, അതും കെഎസ്ആർടിസി ബസിൽ. തിരുവനന്തപുരത്ത് നിന്ന് കോതമംഗലം വഴി കെഎസ്ആർടിസി പളനി പുതിയ സർവീസിന് ഇന്നലെ തുടക്കമിട്ടു. നേര്യമംഗലം, മൂന്നാർ, ചിന്നാർ വഴിയാണ് യാത്ര.

റോഡിന് ഇരുവശവും കാടും മലയും. ഇടയ്ക്ക് കുത്തിയൊഴുകുന്ന വെള്ളച്ചാട്ടം. പിന്നെയും മുന്നോട്ട് പോകുമ്പോൾ തേയില തോട്ടങ്ങൾ. നേര്യമംഗലം, മൂന്നാർ, ചിന്നാർ വഴിയുള്ള പളനിയാത്ര പുതിയ അനുഭവമായിരിക്കും. തിരുവനന്തപുരത്ത് നിന്ന് വൈകീട്ട് 4.30 നാണ് യാത്ര ആരംഭിക്കുക. കോതമംഗലം, നേര്യമംഗലം, അടിമാലി, മൂന്നാർ, മറയൂർ, ഉദുമൽപേട്ട് വഴി പളനിയിൽ എത്തുന്ന രീതിയിലാണ് സർവീസ് തീരുമാനിച്ചിരിക്കുന്നത്. പിറ്റേ ദിവസം പുലർച്ചെ 4.30 ഓടെ പളനിയിൽ എത്തും. അവിടെ നിന്ന് 11.30 ഓടെ തിരികെ സർവീസ് ആരംഭിക്കും. 3.30 ഓടെ മൂന്നാറിലും തുടർന്ന് കോതമംഗലം, മൂവാറ്റുപുഴ വഴി രാത്രി 12.30 ഓടെ തിരുവനന്തപുരത്തും എത്തിച്ചേരും.

Read also: ലോകത്തെ ഏറ്റവും വലിയ ട്രാവൽ ഏജൻസി തോമസ് കുക്ക് അടച്ചു പൂട്ടി

പളനിയിൽ നിന്ന് തിരികെ വരുമ്പോഴാണ് യാത്രക്കാർക്ക് കാഴ്ചകൾ ആസ്വദിക്കാനുള്ള കൂടുതൽ അവസരം ലഭിക്കുക. തീർത്ഥയാത്രക്കൊപ്പം വിനോദസഞ്ചാരത്തിനും കൂടി വഴിയൊരുക്കുന്നതാണ് കെഎസ്ആർടിസിയുടെ പുതിയ സർവീസ്. ഇതിനായി ഓൺലൈൻ റിസർവേഷനും ആരംഭിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top