Advertisement

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍; പുനഃപരിശോധനാ ഹര്‍ജി ഇന്ന് പരിഗണിക്കും

October 15, 2019
0 minutes Read

മരടില്‍ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കണമെന്ന വിധിക്കെതിരെ ഫ്‌ളാറ്റ് ഉടമ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഗോള്‍ഡന്‍ കായലോരം അപ്പാര്‍ട്ട്‌മെന്റിലെ വിജയ് ശങ്കറാണ് ഫ്‌ളറ്റ് പൊളിക്കുന്നതിനെതിരെ കോടതിയെ സമീപിച്ചത്. വിധി പറഞ്ഞ ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ചേമ്പറിലാണ് ഹര്‍ജി പരിശോധിക്കുക.

ഫ്‌ളാറ്റ് സമുച്ചയത്തിനെതിരെയുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ട് റദ്ദ്് ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മരടിലെ ഒട്ടേറെ നിയമ ലംഘനങ്ങള്‍ക്കു നേരെ കണ്ണടച്ച വിദഗ്ധ സമിതി ചില ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ക്കെതിരെ മാത്രം എന്തുകൊണ്ട് നിലപാടെടുത്തു എന്നതാണ് പ്രധാന വാദം. അതേസമയം മരട് ഫ്‌ളാറ്റ് നിര്‍മാണത്തില്‍ കെട്ടിട നിര്‍മാതാക്കളെ ക്രൈംബ്രാഞ്ച് ഇന്നു മുതല്‍ ചോദ്യം ചെയ്തു തുടങ്ങും.

ആല്‍ഫാ അവഞ്ചേഴ്‌സ് ഉടമ പോള്‍ രാജനെയാണ് ഇന്ന് ചോദ്യം ചെയ്യുക. സന്തീപ് മേത്തയെ 17നും ഹോളീ ഫെയ്ത്ത് ഫ്‌ളാറ്റ് നിര്‍മാതാവ് സാനി ഫ്രാന്‍സീസിനെ 21 നുമായിരിക്കും ചോദ്യം ചെയ്യുക.
ഫ്‌ളാറ്റ് നിര്‍മാണത്തിനായി വ്യാപകമായി കായല്‍ നികത്തിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. നിര്‍മാണ ഘട്ടത്തില്‍ വഴിവിട്ട് സംഘടിപ്പിച്ച രേഖകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും നിര്‍മാതാക്കളെ ചോദ്യം ചെയ്യുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top