കൂടത്തായി കൊലപാതക പരമ്പര; മാത്യുവിനെ കൊലപ്പെടുത്തിയത് രഹസ്യങ്ങൾ പുറത്ത് വരാതിരിക്കാനെന്ന് ജോളി

കൂടത്തായിലെ ഓരോ കൊലപാതങ്ങളുടേയും കാരങ്ങൾ കണ്ടെത്തി അന്വേഷണ സംഘം. മാത്യുവിനെ കൊലപ്പെടുത്തിയത് രഹസ്യങ്ങൾ പുറത്ത് വരാതിരിക്കാനെന്ന് ജോളി പറഞ്ഞു.
കൊലപാതകങ്ങളുടെ ഓരോന്നിന്റെയും കാരണങ്ങൾ ഇന്ന് നടന്ന ചോദ്യം ചെയ്യലിൽ ജോളി വെളിപ്പെടുത്തി. മഞ്ചാടിയിൽ മാത്യുവിനെ കൊലപ്പെടുത്തിയത് രഹസ്യങ്ങൾ പലതും അറിയാമെന്നതിനാൽ. റോയിയുടെ പോസ്റ്റ്മോർട്ടം നടത്തണമെന്നാവശ്യപ്പെട്ടത് വൈരാഗ്യം കൂടുതൽ വർധിപ്പിച്ചു.
റോയി തോമസും മഞ്ചാടി മാത്യുവും ജോളിക്കെതിരായി നീങ്ങുന്നു എന്ന സംശയവും കൊലപാതകത്തിലേക്ക് നയിച്ചു. മഞ്ചാടിയിൽ മാത്യുവിന് പൊന്നാമറ്റം കുടുംബവുമായി നല്ല അടുപ്പം ഉണ്ടായിരുന്നുവെന്നും. പലപ്പോഴും മരിച്ച റോയിയും മഞ്ചാടുയിൽ മാത്യുവും സംസാരിക്കുമ്പോൾ തനിക്കെതിരെയുള്ള കാര്യങ്ങൾ സംസാരിക്കുണ്ടോ എന്ന സംശയമാണ് ഓരോരുത്തരെയായി ഇല്ലാതാക്കുന്നതിലേക്ക് നയിച്ചതെന്നും ജോളി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here