‘തന്നെ തോക്കു ചൂണ്ടി കൊല്ലാൻ ശ്രമിച്ചിരുന്നു’; അവഞ്ചേഴ്സ് താരം ജെറമി റെന്നെറിനെതിരെ ഗുരുതര ആരോപണവുമായി മുൻ ഭാര്യ
അവഞ്ചേഴ്സ് താരം ജെറമി റെന്നെറിനെതിരെ ഗുരുതര ആരോപണവുമായി മുൻ ഭാര്യ സണ്ണി പചേകോ. ജെറമി തന്നെ തോക്കു ചൂണ്ടി കൊല്ലാൻ ശ്രമിച്ചു എന്നാണ് സണ്ണിയുടെ ആരോപണം. ജെറമി മയക്കുമരുന്ന് അമിതമായി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറാറുണ്ടായിരുന്നുവെന്നും സണ്ണി പറഞ്ഞു.
റെന്നി തോക്കിൽ നിന്ന് വെടിയുതിർത്തിരുന്നുവെന്നും ആ സമയത്ത് മകൾ മുറിയിൽ കിടന്നുറങ്ങുകയായിരുന്നുവെന്നും സണ്ണി പറഞ്ഞു. എപ്പോളും മോളെപ്പറ്റിയായിരുന്നു ചിന്തയെന്നും തന്നെ ശ്രദ്ധിക്കാറില്ലായിരുന്നുവെന്നും കനേഡിയൻ മോഡലായ സണ്ണി കൂട്ടിച്ചേർത്തു.
എന്നാൽ സണ്ണിയുടെ ആരോപണങ്ങൾ തള്ളി ജെറമി രംഗത്തെത്തി. അവർക്ക് മനോരോഗമാണെന്നാണ് ജെറമി പറയുന്നത്. തൻ്റെ സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമമാണ് ഇതെന്നും നടൻ പറയുന്നു.
2014ൽ വിവാഹിതരായ ഇരുവരും ആ വർഷം തന്നെ വിവാഹമോചിതരായി. ജെറമി മയക്കുമരുന്നിന് അടിമയാണെന്ന് ചൂണ്ടിക്കാട്ടി സണ്ണിയാണ് വിവാഹമോചനം നേടിയത്.
അവഞ്ചേഴ്സ് ഫ്രാഞ്ചസിയിൽ ഹോക്ക് ഐ എന്ന കഥാപാത്രമായാണ് ജെറമി അഭിനയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here