ജോളിയെ റവന്യുവകുപ്പ് ഉദ്യോഗസ്ഥർ സഹായിച്ചുവെന്ന ആരോപണം; തഹസിൽദാർ ജയശ്രീയുടെ മൊഴിവീണ്ടും രേഖപ്പെടുത്തുന്നു

ജോളിയെ റവന്യുവകുപ്പ് ഉദ്യോഗസ്ഥർ സഹായിച്ചുവെന്ന ആരോപണത്തിൽ തഹസിൽദാർ ജയശ്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നു. കൂടത്തായി മുൻ സ്‌പെഷ്യൽ വില്ലജ് ഓഫീസർ സുലൈമാൻ, കൂടത്തായി മുൻ വില്ലജ് ഓഫീസർ കിഷോർ, ഓമശ്ശേരി മുൻ പഞ്ചായത്ത് സെക്രട്ടറി ലാലു, തുടങ്ങിയവരെയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കളക്ടർ സി ബിജുവിന്റെ മൊഴിയെടുപ്പിന് ശേഷം ഉദ്യോഗസ്ഥരെ കളക്ടറും ചോദ്യം ചെയ്യും.
ജയശ്രീയുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയെങ്കിലും ഇന്നലെ നടന്ന തെളിവെടുപ്പിൽ ലഭിച്ച വിവരങ്ങൾവച്ച് വ്യക്തത വരുത്താനാണ് വീണ്ടും മൊഴിയെടുക്കുന്നത്.
Read Also : കൂടത്തായി കൊലപാതക പരമ്പര; മാത്യുവിനെ കൊലപ്പെടുത്തിയത് രഹസ്യങ്ങൾ പുറത്ത് വരാതിരിക്കാനെന്ന് ജോളി
നേരത്തെയുള്ള കൂടത്തായി വില്ലേജ് ഓഫിസർമാർ, ഇപ്പോഴത്തെ കൂടത്തായി വില്ലേജ് ഓഫിസർ ഇപ്പോഴത്തെ തിരുവമ്പാടി വില്ലേജ് ഓഫിസർ, തുടങ്ങിയവരുടെ മൊഴിയാണ് ഇന്നലെ രേഖപ്പെടുത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here