പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ.സൂരജിനെതിരെ വീണ്ടും എഫ്‌ഐആർ
പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ.സൂരജിനെതിരെ വീണ്ടും എഫ്‌ഐആർ. ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ അപ്രോച്ച് റോഡുകൾക്ക് ടെണ്ടർ വിളിക്കാതെ കരാർ നൽകിയ കേസിലാണ് എഫ്.ഐ.ആർ.
സൂരജിനെതിരെ എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുവാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടത്.
മലപ്പുറം ജില്ലയിൽ ഭാരതപ്പുഴയുടെ കുറുകെ ഇറിഗേഷൻ വകുപ്പ് നിർമ്മിച്ച ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ 5 അപ്രോച്ച് റോഡുകളുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്നാണ് ആരോപണം.
പൊതുമരാമത്ത് വകുപ്പ് കേരളാ സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷന് നൽകിയ കരാർ അവർ കൊച്ചി ആസ്ഥാനമായ സനാതൻ ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് എന്ന അംഗീകാരമില്ലാത്ത കമ്പനിക്ക് മറിച്ച് നൽകുകയായിരുന്നു. ടെണ്ടർ വിളിക്കാതെ നൽകിയ പ്രവൃത്തിയിലൂടെ 35 കോടിയുടെ ക്രമക്കേട് നടന്നതായും ആക്ഷേപമുണ്ട്.
അതേസമയം ടി.ഒ.സൂരജ് കൂടാതെ കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ എംഡി കെ.എസ്.രാജു, ചീഫ് എഞ്ചിനീയർ പി.കെ.സതീശൻ, ജനറൽ മാനേജർ ശ്രീനാരായണൻ, മാനേജിംഗ് ഡയറക്ടർ പി.ആർ സന്തോഷ് കുമാർ, ഫിനാൻസ് മാനേജർ ശ്രീകുമാർ ,അണ്ടർ സെക്രട്ടറി എസ്.മാലതി, കരാറുകാരായ പി.ജെ.ജേക്കബ്, വിശ്വനാഥൻ വാസു അരങ്ങത്ത്, കുരീക്കൽ ജോസഫ് പോൾ എന്നിവർക്കെതിരെയും കേസെടുക്കാൻ ഉത്തരവിലുണ്ട്. കൊച്ചി കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹർജിയിലാണ് കോടതി നടപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here