ജോളിക്ക് നേരെ കൈയേറ്റ ശ്രമം; യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളിക്ക് നേരെ കൈയേറ്റ ശ്രമം. കൊയിലാണ്ടിയിലെ താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്കെത്തിച്ചപ്പോഴാണ് സംഭവം. കൈയേറ്റം ചെയ്യാൻ ശ്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കനത്ത സുരക്ഷയിലാണ് ജോളിയെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചത്. വിവരമറിഞ്ഞ് ആശുപത്രിയിലുണ്ടായിരുന്നവരും നാട്ടുകാരുമെല്ലാം കാഷ്വാലിറ്റി വാർഡിന് മുന്നിൽ തടിച്ചു കൂടിയിരുന്നു. ഇവർക്കിടയിലൂടെ ജോളിയെ പുറത്തേക്ക് കൊണ്ടു വരുന്നതിനിടെയാണ് യുവാവ് കൈയേറ്റ ശ്രമം നടത്തിയത്. ജോളിയുടെ മുഖം മറച്ച ഷോൾ ഇയാൾ നീക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Read also: ജോളിയുടെ മൊബൈൽ നിറയെ ഉറ്റ സുഹൃത്തായ യുവതിയുടെ ചിത്രങ്ങൾ; തയ്യൽക്കട ജീവനക്കാരി സംശയത്തിന്റെ നിഴലിൽ
അതിനിടെ ജോളിയുടെ അടുത്ത സുഹൃത്തായ തയ്യൽക്കട ജീവനക്കാരി റാണിയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ജോളിയുടെ മൊബൈൽ ഫോൺ നിറയെ ഇവരുടെ ചിത്രങ്ങളാണ്. എൻഐടി പരിസരത്തെ തയ്യൽക്കടയിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. യുവതിയെ ചോദ്യം ചെയ്താൽ ജോളിയുടെ എൻഐടി ജീവിതത്തിന്റെ ചുരുളഴിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. യുവതിയുടെ തയ്യൽക്കട നിലവിൽ പ്രവർത്തിക്കുന്നില്ല. ജോളിക്കൊപ്പം യുവതി നിൽക്കുന്ന ചിത്രം പുറത്തുവന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here