പുന്നമട കായലിന്റെയും കുട്ടനാടിന്റെയും സൗന്ദര്യം നുകർന്ന് നെദർലാൻഡ് രാജാവും രാജ്ഞിയും; ചിത്രങ്ങൾ

പുന്നമട കായലിന്റെയും കുട്ടനാടിന്റെയും സൗന്ദര്യം നുകർന്ന് നെദർലാൻഡ് രാജാവ് വില്യം അലക്‌സാണ്ടറും രാജ്ഞി മാക്‌സിമയും. ഒന്നര മണിക്കൂറിലേറേ വേമ്പനാട്ട് കായലിൽ ചെലവഴിച്ചാണ് ഇരുവരും മടങ്ങിയത്.
അമ്പലപ്പുഴ വേലകളിയുടെ അകമ്പടിയോടെയാണ് വില്യം അലക്‌സാണ്ടറെയും പത്‌നി മാക്‌സിമയെയും ആലപ്പുഴ എതിരേറ്റത്. ഫിനിഷിങ് പോയിന്റിൽ സജ്ജമാക്കിയിരുന്ന വഞ്ചിവീട്ടിലേക്ക് വഞ്ചിപ്പാട്ടിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് രാജാവും രാജ്ഞിയും പ്രവേശിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here