കേശു എന്ന ആനക്കുട്ടി; കേരള ബ്ലാസ്റ്റേഴ്സ് മാസ്കോട്ട് അവതരിപ്പിച്ചു

കേരള ബ്ലാസ്റ്റേഴ്സ് ഭാഗ്യചിഹ്നം അവതരിപ്പിച്ചു. കേശു എന്ന കുട്ടിയാനയാണ് ബ്ലാസ്റ്റേഴ്സിൻ്റെ മാസ്കോട്ട്. മാസ്കോട്ട് ഡിസൈൻ ചെയ്യാനായി ആരാധകർക്കിടയിൽ നടത്തിയ മത്സരത്തിൽ ലഭിച്ച എൻട്രികളിൽ നിന്നാണ് ഭാഗ്യ ചിഹ്നം തിരഞ്ഞെടുത്തത്.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് ആരാധകരോട് മാസ്കോട്ട് ഡിസൈൻ ചെയ്യാൻ ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ടത്. തിരഞ്ഞെടുക്കപ്പെടുന്ന മാസ്കോട്ടിൻ്റെ സ്രഷ്ടാവിന് ആകർഷകമായ സമ്മാനവും ബ്ലാസ്റ്റേഴ്സ് വാഗ്ദാനം ചെയ്തു. മൃദുൽ മോഹനാണ് വിജയി ആയത്. ഉദ്ഘാടന മത്സരം കാണാനുള്ള രണ്ട് ടിക്കറ്റുകളാണ് സമ്മാനാർഹനായ മൃദുൽ മോഹനു ലഭിക്കുക.
നിരാശപ്പെടുത്തിയ സീസണിനു ശേഷം ചില മികച്ച താരങ്ങളെയും പരിശീലകനെയും ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചിരുന്നു. ആരാധകരുമയി കൂടുതൽ സംവദിക്കുന്നതിൻ്റെ ഭാഗമായി ട്രൈബൽ പാസ്പോർട്ട്, ഫാൻ ജേഴ്സി തുടങ്ങിയ മറ്റു പദ്ധതികളും ബ്ലാസ്റ്റേഴ്സ് നടപ്പിലാക്കിയിരുന്നു.
20ആം തിയതിയാണ് ഉദ്ഘാടന മത്സരം. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് ആതിഥേയർ എടികെയെയാണ് നേരിടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here