‘എൻഎസ്എസ് ജാതിപറഞ്ഞ് വോട്ട് തേടി’; കോടിയേരി ബാലകൃഷ്ണൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

എൻഎസ്എസിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. യുഡിഎഫിന് വോട്ട് നൽകണമെന്ന പരാമർശത്തിലാണ് കോടിയേരി പരാതി നൽകിയത്. ജാതി പറഞ്ഞാണ് എൻഎസ്എസ് വോട്ട് ചോദിച്ചതെന്ന് പരാതിയിൽ പറയുന്നു. എൻഎസ്എസ് ചെയ്യുന്നത് ചട്ടലംഘനമാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

എൻഎസ്എസ് നിലപാട് തിരുത്താൻ തയ്യാറാകണം. ജാതി തിരിച്ച് വോട്ട് തേടിയ ദൃശ്യങ്ങളുണ്ടെന്നും കോടിയേരി വ്യക്തമാക്കുന്നു. അതേസമയം, ജാതി പറഞ്ഞ് വോട്ട് ചോദിക്കരുതെന്ന നിർദേശവുമായി സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ കേരളത്തിന്റേത് മതേതര പാരമ്പര്യമാണ്. ജാതി പറഞ്ഞ് വോട്ട് തേടിയതിന് പരാതി ലഭിച്ചില്ല. പരാതി കിട്ടിയാൽ പരിശോധിക്കുമെന്നും ടിക്കാറാം മീണ കൂട്ടിച്ചേർത്തു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More